ഒളിമ്പിക്സ് ഫൈനലിന്റെ ആവര്‍ത്തനത്തില്‍ പക വീട്ടി സിന്ധു

മലേഷ്യ ഓപ്പണ്‍ സെമിയില്‍ കടന്ന് പിവി സിന്ധു. ഒളിമ്പിക്സ് ഫൈനലിന്റെ ആവര്‍ത്തനമായ മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവ് സ്പെയിനിന്റെ കരോളിന മാരിനെ നേരിട്ടുള്ള സെറ്റുകളിലാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോര്‍ 22-20, 21-19. 53 മിനുറ്റ് നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് പി.വി സിന്ധുവിന്റെ വിജയം. പകുതി സമയത്ത് ആദ്യ ഗെയിമില്‍ 11-10നു സിന്ധു ലീഡ് നേടിയിരുന്നു. എന്നാല്‍ ശക്തമായി തിരിച്ചടിച്ച മാരിന്‍ ആദ്യ ഗെയിമില്‍ ഗെയിം പോയിന്റ് വരെയെത്തിയെങ്കിലും അവസാന നാല് പോയിന്റ് നേടി സിന്ധു ആദ്യ ഗെയിം സ്വന്തമാക്കി.

രണ്ടാം ഗെയിമിന്റെ തുടക്കത്തില്‍ ലീഡ് നേടിയ സിന്ധു 11-6നു ഇടവേള സമയത്ത് ഏറെ മുന്നിലായിരുന്നു. എന്നാല്‍ ഗെയ്മിന്റെ ഇടവേളയ്ക്ക് ശേഷം കരോളിന മാരിന്‍ ലീഡ് കുറച്ച് കൊണ്ടുവന്നു. സിന്ധുവിനു മൂന്ന് മൂന്ന് മാച്ച് പോയിന്റുകള്‍ സ്വന്തമായി കിട്ടിയെങ്കിലും ആദ്യ രണ്ടെണ്ണം മാറിന്റെ പോരാട്ട വേര്യത്തിനു മുന്നില്‍ നിഷ്ഫലമായി. അവസാനം മോന്നമത്തെ മാച്ച് പോയിന്റില്‍  21-19നു സിന്ധു ജയം ഉറപ്പികുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here