പന്ത്രണ്ടാം വയസ്സില്‍ ഗ്രാന്‍ഡ്‌ മാസ്റ്ററായി ഇന്ത്യക്കാരന്‍

വിശ്വനാഥൻ ആനന്ദിന്റെ പിൻഗാമി ആരെന്ന ചോദ്യത്തിനു ഒരുത്തരമായി ഇപ്പോൾ ഒരു ബാലൻ വന്നിരിക്കുന്നു. പ്രഗ്ഗു എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന പ്രഗ്ഗ്‌നാനന്ദ രമേശ്ബാബു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ്‌ മാസ്റ്റര്‍ എന്ന പദവി ഇപ്പോള്‍ പ്രഗ്ഗ്‌നാനന്ദ രമേശ്ബാബുവിനെ തേടിയെത്തിരിക്കുകയാണ്.

ചെന്നൈയിലെ ഡി.എ.വി സ്കൂളിൽ നിന്നുള്ള പ്രഗ്ഗു 12 വയസ്സും 10 മാസവും 13 ദിവസവും പ്രായം ഉള്ളപ്പോളാണ് ലോകത്തിലെ പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാൻഡ്മാസ്റ്റർ എന്ന പദവി നേടിയെടുത്ത്ത്. 12 വർഷം, 7 മാസം ഉള്ളപ്പോൾ പദവി നേടിയ സെർജി കർജാക്കിൻ (ഉക്രെയ്ൻ) ആണ് ഒന്നാം സ്ഥാനത്ത്. ഒരു ഗ്രാൻഡ്മാസ്റ്റർ ആവാനുള്ള 2500 എലോ റേറ്റിങ്ങും 3 നോമും ഇപ്പോൾ നേടിയെടുത്തിരിക്കുന്നു. ഇറ്റലിയിലെ ഓർട്ടിസായിലെ ഗ്രെഡൈൻ ഓപ്പണിൽ ആണ് പ്രഗ്ഗു ഈ നേട്ടം കൈവരിച്ചത്. ഇപ്പോളത്തെ ലോക ഒന്നാം നമ്പർ മാഗ്നസ് കാൾസൺ (നോർവേ) 13ാം വയസ്സിലും , നമ്മുടെ വിശ്വനാഥൻ ആനന്ദ് 18 ാം വയസ്സിലും ആണ് ഗ്രാൻഡ്മാസ്റ്ററായത് എന്നറിയുമ്പോളാണ് പ്രഗ്ഗുവിന്റെ നേട്ടത്തിന് മഹത്വമേറുക.

ഇറ്റലിയില്‍ നടക്കുന്ന ഗ്രേഡൈന്‍ ഓപ്പണ്‍ ചെസ്സ്‌ ടൂര്‍ണമെന്റിന്റെ ഏറ്റം റൌണ്ടില്‍ ഗ്രാന്‍ഡ്‌ മാസ്റ്ററായ മോറോണി ലൂക്ക ജൂനിയർനെ തോല്‍പിച്ചാണ് പ്രഗ്ഗു ഗ്രാന്‍ഡ്‌ മാസ്റ്റര്‍ പദവിക്ക് അര്‍ഹനായത്. കഴിഞ്ഞ വര്‍ഷം മേയില്‍ ഏറ്റവും പ്രായം കുറഞ്ഞ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവി കരസ്ഥമാക്കിയ പ്രഗ്ഗുവിനു ഈ വര്‍ഷം മാര്‍ച്ചിനു മുന്‍പ് 2 ഗ്രാന്‍ഡ്‌ മാസ്റ്റര്‍ നോര്‍മ്സ് കൂടെ ലഭിക്കുകയായിരുന്നുവെങ്കില്‍ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ്‌ മാസ്റ്റര്‍ എന്ന പദവി സ്വന്തമായേനെ.

പ്രഗ്ഗ്‌നാനന്ദയുടെ മൂത്ത സഹോദരി വൈശാലി പോഗോ ചാനലിന്‍റെ അടിമയായിരുന്നത്രെ. അതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വീട്ടുകാർ കണ്ട മാർഗമായിരുന്നു ചെസ്സ് കളി. പ്രഗ്ഗു അവൾക്കൊപ്പം ചെസ് കളിക്കാനാരംഭിക്കുകയും ചെയ്തു. അതായിരുന്നു തുടക്കം. പിതാവും ചെസ്സ് കോച്ചും കൂടിയായ രമേശ്ബാബുവും, മാതാവ് നാഗ ലക്ഷ്മിയും പ്രഗ്ഗുവിന്റെ കഴിവ് ചെറുപ്പത്തിലെ തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്‌.

നാലു വയസ്സ് ആയപ്പോൾ തന്നെ ദിവസം കുറഞ്ഞത് 6 മണിക്കൂർ ചെസ്സ് പരിശീലനവും ഓൺലൈൻ ആയി ചെസ്സ് ഗെയിംസ് കാണലും ആയിരുന്നു പരിപാടി. മിഡ്‌ ഗെയിമിൽ വളരെ സ്ട്രോങ്ങ് ആയ പ്രഗ്ഗു എൻഡ് ഗെയിമിൽ സമനില പിടിക്കേണ്ട കളി പോലും പൊരുതി ജയിക്കാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here