കുറഞ്ഞ ഓവർ നിരക്ക് : രഹാനെയ്ക്ക് 12 ലക്ഷം രൂപ പിഴ.

രാജസ്ഥാൻ റോയൽസിന്റെ നായകനായ അജിൻക്യ രഹാനെയ്ക്ക് കുറഞ്ഞ ഓവര്‍ നിരക്കിനു 12 ലക്ഷം രൂപ പിഴ. ഐപിഎല്ലില്‍ മെയ്‌ 13 ഞായറാഴ്ച മുംബൈയുമായി വാങ്കടെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രാജസ്ഥാന്‍ റോയല്‍സ് പുലര്‍ത്തിയ കുറഞ്ഞ ഓവര്‍ നിരക്കിനാണ് ഐ.പി.എല്‍ ഗവേണിംഗ് കൗൺസിൽ പിഴ ഏര്‍പ്പെടുത്തിയത്.

ആദ്യത്തെ തവണയായതിനാല്‍ ശിക്ഷ ഇളവു ചെയ്തു 12 ലക്ഷം രൂപയാക്കുകയായിരുന്നു. ഇനിയും ഇതേ വീഴ്ച ആവര്‍ത്തിക്കുവാണെങ്കില്‍ നിശ്ചിത കളികളില്‍ നിന്ന് വിലക്ക് വരെ ലഭിച്ചേക്കാവുന്ന കുറ്റമാണിത്.

ചിന്നസ്വാമി സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനു ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും നേരത്തെ കൗണ്‍സില്‍ 12 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here