കൊൽക്കത്തയുടെ സ്പിൻ കരുത്തിൽ കറങ്ങി വീണ് രാജസ്ഥാൻ

കൊൽക്കത്തയുടെ സ്പിൻ കരുത്തിനുമുന്പിൽ പതറി രാജസ്ഥാൻ. മികച്ച തുടക്കം ലഭിച്ചെങ്കിലും ഇടയ്ക്ക് കളി കൈവിട്ടുപോയി. പതിവിന് വിപരീതമായി രാഹുൽ ത്രിപാഠിയാണ് രാജസ്ഥാനുവേണ്ടി ആക്രമണം തുടങ്ങിവച്ചത്. 3ആം ഓവറിൽ ബട്ലർ ശിവം മാവിയെ കണക്കിന് പ്രഹരിച്ചു. 28 റൺ ആണ് 3ആം ഓവറിൽ ബട്ലർ അടിച്ചുകൂട്ടിയത്. ഡിഫെൻസീവ് ഫീൽഡ് സെറ്റ് ചെയ്ത് കൊൽക്കത്ത പൗർപ്ലേയിലെ ആദ്യ 4 ഓവറിൽ വഴങ്ങിയത് 59 റൺസ്.

തൊട്ടടുത്ത ഓവറിൽ ആന്ദ്രേ റസ്സലിനെ പന്തേൽപ്പിച്ച കാർത്തിക്കിന്റെ തീരുമാനം ഫലിച്ചു, 27 റണ്ണുമായി ത്രിപാഠി ഔട്ട്‌. അനാവശ്യ ഷോട്ടിന് ശ്രമിച്ചു രഹാനെ പുറത്തായതോടെ രാജസ്ഥാന്റെ സ്കോറിങ് വേഗം കുറഞ്ഞു. കുൽദീപ് യാദവ് ബട്ലറുടെ വിക്കറ്റ് കൂടി വീണതോടെ കൊൽക്കത്ത പിടിമുറുക്കി. പിന്നീടുവന്ന ആർക്കുംതന്നെ പിടിച്ചുനിൽക്കാനായില്ല.

ഇന്നലത്തെ പഞ്ചാബിന്റെ ഇന്നിംഗ്സ് ഓർമിപ്പിക്കുന്ന സംഭവങ്ങളായിരുന്നു പിന്നീട് നടന്നത്. അവസാന ഓവറുകളിൽ ഉനദ്കട് നേടിയ 26 റണ്ണാണ് രാജസ്ഥാന് അൽപ്പമെങ്കിലും ഭേദപ്പെട്ട സ്കോർ നൽകിയത്. കൊൽക്കത്തയുടെ ബൌളിംഗ് നിരയിൽ 4 വിക്കറ്റുമായി കുൽദീപ് യാദവ് തിളങ്ങി. 44 റൺ വഴങ്ങിയ ശിവം മാവി മാത്രമാണ് നിറംമങ്ങിപ്പോയത്.

LEAVE A REPLY

Please enter your comment!
Please enter your name here