പ്രതീക്ഷ കൈവിടാതെ ആർ സി ബി

പഞ്ചാബിനെതിരെ ആധികാരിക ജയവുമായി ബാംഗ്ലൂർ. റൺ മഴ പ്രതീക്ഷിച്ച ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു പഞ്ചാബിന്റേത്. പഞ്ചാബ് ഉയർത്തിയ 86 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂർ വിക്കറ്റ് നഷ്ടമൊന്നും കൂടാതെ 9 ഓവറിൽ കളിയവസാനിപ്പിച്ചു. കോഹ്ലി 48 റൺസും പാർഥിവ് പട്ടേൽ 40  റൺസും എടുത്തു. തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഇരുവർക്കും പഞ്ചാബിന്റെ ഫീൽഡിങ് പോരായ്മകളും തുണയായി.

2 വിലപ്പെട്ട പോയിന്റുകൾക്കു പുറമെ നെറ്റ് റൺറേറ്റ് ഇമ്പ്രൂവ് ചെയ്യാനും ഇന്നത്തെ വിജയം സഹായകരമാകും. 12 കളികളിൽ നിന്ന് 10 പോയിന്റുമായി ബാംഗ്ലൂർ 7ആം സ്ഥാനത്തു തുടരുന്നു. പ്ലേയോഫിലേക്കുള്ള മൂന്നും നാലും സ്ഥാനങ്ങളിലേക്ക് ഫോട്ടോ ഫിനിഷ് ഉറപ്പായി. 17ആം തീയതി സൺറൈസേഴ്‌സുമായിട്ടാണ് ബാംഗ്ലൂരിന്റെ അടുത്ത മത്സരം, മുംബൈ പഞ്ചാബ് പോരാട്ടം 16ന് മുംബൈയിൽ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here