ബൗളിംഗ് കരുത്തിൽ ആർ സി ബി

സീസണിൽ ആദ്യമായി ബൗളർമാരും ഫീല്ഡര്മാരും ഒരുപോലെ തിളങ്ങിയ മത്സരത്തിൽ ബാംഗ്ലൂരിന് മേൽക്കൈ. ഒന്നാം ഇന്നിംഗ്‌സിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെ 88 റൺസിനാണ് ബാംഗ്ലൂർ പുറത്താക്കിയത്.

പതിയെ താളം കണ്ടെത്തിയ കെ എൽ രാഹുലിനെ സ്കോർ 36ഇൽ നിൽക്കെ ഉമേഷ് യാദവ് മടക്കി. പിന്നീട് ഒരു ഘട്ടത്തിലും താളം കണ്ടെത്താനാവാതെ പഞ്ചാബ് ബാറ്റ്സ്മാന്മാർ ഒന്നിന് പുറകെ ഒന്നായി കൂടാരം കയറി. ഇടക്ക് അരോൺ ഫിഞ്ച് ആക്രമണത്തിന് ശ്രമിച്ചെങ്കിലും അധികം സമയം ക്രീസിൽ നിലയുറപ്പിക്കാൻ ആയില്ല.

ബാംഗ്ലൂര് ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ തന്ത്രങ്ങൾ എല്ലാം വിജയം കണ്ടു. ഉമേഷ് യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തിയ മത്സരത്തിൽ മൂന്നു പഞ്ചാബ് ബാറ്സ്മാന്മാർ റൺ ഔട്ട് ആയി.

LEAVE A REPLY

Please enter your comment!
Please enter your name here