റയല്‍ മാഡ്രിഡ്‌ യുവ താരം ഇനി ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനായി പന്ത് തട്ടും

മൊറോക്കന്‍ റൈറ്റ് ബാക്ക് അഷ്‌റഫ് ഹക്കീമി ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍. രണ്ടു വര്‍ഷത്തേക്ക്  ലോണിലാണ് താരം റയല്‍ മാഡ്രിഡില്‍ നിന്ന് ബൊറൂസിയയിലേക്ക് പോകുന്നത്.

മുന്‍ സീസണുകളില്‍ റയല്‍ മാഡ്രിഡ്‌ കാസ്ടില്ലയ്ക്ക് വേണ്ടി കളിച്ച താരത്തിനു കഴിഞ്ഞ സീസണിലാണ് റയല്‍ മാഡ്രിഡ്‌ സീനിയര്‍ ടീമിലേക്ക് പ്രൊമോഷന്‍ കിട്ടിയത്. എന്നാല്‍ തന്റെ പ്രതിഭയ്ക്കൊത്ത മികച്ച  പ്രകടനം നടത്താന്‍ താരത്തിനു സാധിച്ചിരുന്നില്ല. ഈ സീസണില്‍ റയല്‍ മാഡ്രിഡ്‌ റൈറ്റ് ബാക്ക് പൊസിഷനില്‍ സ്പാനിഷ്‌ യുവ താരമായ ഓട്രിസോളയെ സൈന്‍ ചെയ്തിരുന്നു. നിലവില്‍ ആദ്യ ഇലവനില്‍ കാര്‍വഹാളും, ബാക്ക്അപ്പായി ഓട്രിസോളയും ഉള്ളതിനാലാണ് താരം ലോണില്‍ പോവുന്നത്.

2005-ല്‍ ഒഫ്ഗിവിയില്‍ തന്റെ യൂത്ത് കരിയര്‍ തുടങ്ങിയ താരം 2006 സീസണില്‍ തന്നെ റയിലിന്റെ യൂത്ത് ടീമിലെത്തി. 2016 സീസണില്‍ ബി ടീമിലേക്ക് പ്രൊമോട്ട് ചെയ്യപെട്ട ഹാക്കിമിക്കു സീനിയര്‍ ടീം കോച്ച് സിദാന്റെ ശ്രദ്ധ പിടിച്ചു പറ്റാനായി. അടുത്ത വര്‍ഷം സീനിയര്‍ ടീമിലെത്തിയ ഹാക്കിമി 9 കളികളില്‍ നിന്ന് 2 ഗോളുകളും സീനിയര്‍ ടീമിനായി സ്കോര്‍ ചെയ്തിട്ടുണ്ട്. മാഡ്രിഡില്‍ ജനിച്ചു വളര്‍ന്ന താരത്തിന്റെ മാതാപിതാക്കള്‍ മൊറോക്കന്‍ വംശജരായതിനാല്‍ മൊറോക്കോയെയാണ് ഹാക്കിമി ദേശീയ മത്സരങ്ങളില്‍ പ്രതിനിധീകരിക്കുന്നത്. ദേശീയ ടീമിന് വേണ്ടി 13 മത്സരങ്ങള്‍ കളിച്ച ഹക്കീമിയുടെ പേരില്‍ ഒരു ഗോളും സ്വന്തമായുണ്ട്‌. കഴിഞ്ഞ ലോകകപ്പില്‍ മൊറോക്കൊയ്ക്ക് വേണ്ടി പുറത്തെടുത്ത മികച്ച പ്രകടനമാണ് ജര്‍മന്‍ ക്ലബ്ബായ ബൊറുഷ്യയയിലെത്താന്‍ താരത്തെ സഹായിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here