അവസാന ഹോം മത്സരത്തില്‍ സെല്‍റ്റയ്ക്കെതിരെ റയലിന്റെ ഗോള്‍ ആറാട്ട്

സീസണിലെ അവസാന ഹോം മത്സരത്തില്‍ താരങ്ങള്‍  പ്രതീക്ഷയ്ക്കൊത്തുണര്‍ന്നപ്പോള്‍ റയല്‍ മാഡ്രിഡിന് സെല്‍റ്റാ വിഗോയ്ക്കെതിരെ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് ജയം. വെല്‍ഷ് സുപ്പര്‍താരം ഗരത് ബെയ്ല്‍ (13’,30’), ഇസ്കോ (32’), അഷറഫ് ഹാക്കിമി (52’), ടോണി ക്രൂസ് (81) എന്നിവര്‍ റയല്‍ നിരയില്‍ നിന്ന് ലക്ഷ്യംകണ്ടപ്പോള്‍ ഒരു ഗോള്‍ സെല്‍റ്റാ താരം ഗോമസിന്റെ സംഭാവനയായിരുന്നു. കഴിഞ്ഞ കളിയില്‍ സെവിയയുമായി ഇറങ്ങിയ റയലില്‍ നിന്ന് തീര്‍ത്തും വ്യതസ്തമായൊരു ടീമിനെയാണ് ബെര്‍ണബ്യുവില്‍ കണ്ടത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച റയല്‍ നയം വ്യക്തമാക്കി തന്നെയാണ് തുടങ്ങിയത്. 

പരിക്കേറ്റ സുപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ്, റൈറ്റ് ബാക്ക് ഡാനി കാര്‍വാഹാല്‍ എന്നിവരില്ലാതെയാണ് സിദാന്‍ ടീമിനെ ഇറക്കിയത്. പിറന്നാള്‍ ദിനത്തില്‍ ക്യാപ്റ്റനായി ഇറങ്ങിയ ബ്രസിലിയന്‍ താരം മാഴ്സലോ റയലിനായി ഇറങ്ങിയ 450ആം മത്സരം ആയിരുന്നു ഇത്. കീവില്‍ ലിവര്‍പൂളിനെ നേരിടാന്‍ ഒരുങ്ങുന്ന റയല്‍ നിരയ്ക്ക് ആത്മവിശ്വാസമേകുന്നതാണ് ഇന്നത്തെ വിജയം.

LEAVE A REPLY

Please enter your comment!
Please enter your name here