റൊണാള്‍ഡോയുടെ റിലീസ് ക്ലോസ് കുത്തനെ കുറച്ച് റയല്‍ മാഡ്രിഡ്‌

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റിലീസ് ക്ലോസ് റയൽ മാഡ്രിഡ്‌ കുത്തനെ കുറച്ചതായി റിപ്പോര്‍ട്ടൂകള്‍. സ്പാനിഷ്‌ ഡെയിലിയായ ദിയരോ പുറത്തുവിട്ട റിപ്പോര്‍ട്ടൂകള്‍ പ്രകാരം താരത്തിന്റെ നേരത്തെയുള്ള റിലീസ് ക്ലോസായ ഒരു ബില്യൺ യൂറോ എന്നുള്ളത് വെട്ടി ചുരുക്കി 120 മില്യൺ യൂറോ ആക്കി മാറ്റിയിരിക്കുകയാണ്. സീസണിന്റെ അവസാനം നിലനിന്ന ട്രാന്‍സ്ഫര്‍ റൂമറുകളെ ശക്തമാക്കുന്നതാണ് ഈ വാര്‍ത്ത‍. ചാമ്പ്യൻസ് ലീഗ് നേടിയതിനു ശേഷമുള്ള റൊണാൾഡോയുടെ പ്രതികരണത്തിൽ നിന്നാണ് ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് തുടക്കമായത്.

ദിയാരോയില്‍ വന്ന വാര്‍ത്തകള്‍ പ്രകാരം പുതിയ ക്ലോസ് സ്പാനിഷ്‌ ക്ലബ് ബാഴ്സലോണക്കും ഫ്രഞ്ച് ക്ലബ്‌ പാരീസ് സെയിന്റ് ജർമനും ബാധകമാകില്ല. റൊണാൾഡോയെ സ്വന്തമാക്കണമെങ്കിൽ ഇരു ടീമുകള്‍ക്കും 1 ബില്യൺ യൂറോ തന്നെ കൊടുക്കേണ്ടി വരും. കീവിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിന് മുൻപ് തന്നെ പ്രീമിയർ ലീഗ് ക്ലബുകളായ ആർസനലും, മാഞ്ചെസ്റ്റർ സിറ്റിയും, ചെൽസിയും ഇറ്റാലിയൻ ക്ലബ്‌ എസി മിലാനും 120 മില്യൺ യൂറോ ക്ലോസിനും വർഷം 40 മില്യൺ യൂറോ വാർഷികപ്രതിഫലത്തിനും റൊണാൾഡോയുടെ എജെന്റ് ജോർജ് മെൻഡിസിനെ സമീപിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here