ചാമ്പ്യൻസ് ലീഗ് ഫൈനലില്‍ ലിവര്‍പൂള്‍ താരത്തിനു തലയ്ക്ക് പരിക്കേറ്റിരുന്നെന്നു മെഡിക്കൽ റിപ്പോർട്ട്

കീവില്‍ നടന്ന ലിവർപൂൾ – റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിനിടെ ലിവർപൂൾ താരം ലോറിസ് കാരിയസിനു തലയ്ക്ക് പരിക്കേറ്റിരുന്നെന്നു മെഡിക്കൽ റിപ്പോർട്ട്. ലിവര്‍പൂള്‍ താരം വരുത്തിവെച്ച പിഴവുകളായിരുന്നു റയലിനെ 13 ആം ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലോട്ടു നയിച്ചത്. ലിവര്‍പൂളിന്റെ വലയില്‍ മൂന്ന് ഗോളുകള്‍ കയറിയ മത്സരത്തില്‍ രണ്ടു ഗോളുകൾ കാരിയസ്സിന്റെ അശ്രദ്ധ മുതലെടുത്ത്‌ റയല്‍ സ്കോര്‍ ചെയ്തവയായിരുന്നു. ഫൈനലിലെ തോല്‍വിക്ക് മുന്‍ ലിവര്‍പൂള്‍ താരങ്ങളും, ലിവര്‍പ്പൂള്‍ ഫാന്‍സും താരത്തെയായിരുന്നു പഴിച്ചത്. അമേരിക്കയിലെ ബോസ്റ്റണില്‍ നടത്തിയ പരിശോധനയിലാണ് താരത്തിന്റെ പരിക്ക് പുറത്തു വന്നത്.

ഫ്രഞ്ച് താരം കരീം ബെൻസിമ നേടിയ ആദ്യ ഗോളും, വെല്‍ഷ് താരം ഗരത് ബെയ്ല്‍ നേടിയ റയലിന്റെ മൂന്നാമത്തെ ഗോളും കാരിയസ്സിന്റെ നിസ്സാര പിഴവ് മുതലെടുത്ത്‌ കൊണ്ടായിരുന്നു. ആദ്യത്തേത് ബോള്‍ റിലീസ് ചെയ്തതിലെ അശ്രദ്ധയായിരുന്നുവെങ്കില്‍ രണ്ടാമത് സംഭവിച്ചത് ബോള്‍ പഞ്ച് ചെയ്യണോ അതോ ഹോള്‍ഡ്‌ ചെയ്യണോ എന്നാ കാരിയസ്സിന്റെ ആശയക്കുഴപ്പമാണ്. ലോറിസ് കാരിയസിന്റെ പരിക്ക് എങ്ങനെയാണ് ഉണ്ടായത് എന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടില്ലെങ്കിലും റയൽ ക്യാപ്റ്റൻ റാമോസിനെയാണ് ആരാധകർ പഴിക്കുന്നത്. ബെന്‍സീമയുടെ ഗോളിന് തൊട്ടു മുന്‍പ് താരം കരിയസ്സുമായി കൂട്ടിയിടിച്ചിരുന്നു.  ലിവര്‍പൂളിന്റെ തോല്‍വിക്ക് പ്രതി സ്ഥാനത്ത് നിര്‍ത്തപ്പെട്ട താരത്തിനു  ആശ്വാസമേകുന്നതാണ് പുറത്തു വന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്.

താരത്തെ ബോസ്റ്റണിലെ ആശുപുത്രിയില്‍ പരിശോധിച്ച ഡോ: റോസ് സാഫോന്റെയാണ് ഇങ്ങനെയൊരു നിഗമനത്തിലെത്തിച്ചേര്‍ന്നത്‌. താരത്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും, കളിയുടെ വീഡിയോ ദൃശ്യങ്ങളും പരിശോധിച്ചാണ് താരത്തിന്റെ ഡോക്ടര്‍ ഈ നിഗമനത്തിലെത്തിയത്. വിഷ്വല്‍ സ്പേഷ്യല്‍ ഡിസ്ഫങ്ക്ഷന്‍ എന്ന അവസ്ഥയാണ്‌ കാരിയസ് റിപ്പോര്‍ടുകള്‍ പ്രകാരം കാരിയസ് നേരിട്ടത്. അന്തരീക്ഷത്തില്‍ ഉള്ള വസ്തുക്കളുടെ സ്ഥാനം കൃത്യമായി നിര്‍വചിക്കാനാവാത്ത അവസ്ഥയാണിത്‌.

LEAVE A REPLY

Please enter your comment!
Please enter your name here