റൊണാൾഡോക്ക് ഇനി യൂറോപ്പിൽ എതിരാളികളില്ല.

യൂറോപ്പിലെ മികച്ച ഗോളടി റെക്കോര്ഡ് ഇനി റൊണാള്ഡോക്ക് സ്വന്തം. മൊറോക്കോയ്ക്ക് എതിരെ അഞ്ചാം മിനിറ്റിൽ ഗോൾ അടിച്ച ക്രിസ്റ്റാനോ റൊണാൾഡോ യൂറോപ്പ്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളടികാരൻ ആയി. പുഷ്കാസിന്റെ റെക്കോര്ഡ് ആണ് റൊണാൾഡോ തിരുത്തികുറിച്ചത്.

ഹംഗറിയുടെ ഫുട്ബോൾ ഇതിഹാസം സാക്ഷാൽ പുഷ്കാസിന്റെ 84 ഗോളുകൾ എന്ന റെക്കോര്ഡ് ആണ് റൊണാൾഡോ മറികടന്നത്. ഇതോടെ റൊണാൾഡോയുടെ അന്താരാഷ്ട്രാ മത്സരങ്ങളിൽ ഗോൾ നേട്ടം 85 ആയി. നിലവിൽ കളിക്കുന്നവരിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയവരിൽ റൊണാൾഡോ ഒന്നാമതാണ്.

ഇപ്പോള്‍ ആകെ ഇന്റര്‍നാഷണല്‍ ഗോളുകളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയ റൊണാള്‍ഡോയ്ക്ക് മുന്നില്‍ ഇനി ആകെ ഉള്ളത് ഇറാന്‍ ഇതിഹാസം അലി ദെയാണ്. അലി ആകെ ഇറാനായി 109 ഗോളുകൾ ആണ് നേടിയത്. 64 ഗോളുകളുമായി മെസ്സിയും സുനിൽ ഛേത്രിയും നിലവിൽ കളിക്കുന്നവരിൽ രണ്ടാം സ്ഥാനതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here