ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിൽ

ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിൽ. ഏറെ നാളത്തെ കാത്തിരിപ്പിനും അഭ്യൂഹങ്ങൾക്കും വിരാമം. റൊണാൾഡോ യുവന്റസിൽ എത്തിയതായി റയൽ മാഡ്രിഡ് ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. മെയിൽ ലീവേർപൂളിനെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ 3-1 വിജയത്തിന് ശേഷം ക്ലബ്ബ് വിടുന്നതിനെക്കുറിച്ച് റൊണാൾഡോ സൂചന നൽകിയിരുന്നു. മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ പേരായിരുന്നു ആദ്യം ഉയർന്നു കേട്ടിരുന്നത്. പിന്നീട് ലോകകപ്പിനിടെയാണ് ജുവെന്റസുമായി ബന്ധപ്പെട്ട് അഭ്യുഹങ്ങൾ പരന്നത്.

ക്ലബ് പുറത്തിറക്കിയ ഒഫീഷ്യല്‍ സ്റ്റേറ്റ്മെന്റ്

 

റൊണാള്‍ഡോയുടെ ക്ലബ് വിടുന്നതിനുള്ള വിശദീകരണം

റയല്‍ മാഡ്രിഡ്‌ പുറത്തിറക്കിയ റൊണാള്‍ഡോയുടെ ഫെയര്‍വെല്‍ വീഡിയോ

4 വർഷത്തെ കരാറിൽ 105 മില്യൺ യൂറോയാണ് റൊണാൾഡോയ്ക്കായി യുവന്റസ് മുടക്കുക. റൊണാൾഡോയുടെ കൂടുമാറ്റം വരും ദിവസങ്ങളിൽ ട്രാൻസ്ഫർ മാർക്കറ്റിൽ വലിയ ചലനങ്ങൾ ഉണ്ടാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

2009ൽ അന്നത്തെ ഏറ്റവും വലിയ ട്രാൻസ്ഫർ തുകയായ 80 മില്യൺ യൂറോയ്ക്കാണ് റൊണാൾഡോ റയൽ മാഡ്രിഡിൽ എത്തിയത്. ഒൻപത് സീസണുകളിൽ റയൽ മാഡ്രിഡിനായി ബൂട്ട് കെട്ടിയ റൊണാൾഡോ റയലിനായി രണ്ട് ലാ ലീഗ , രണ്ട് കോപാ ഡെൽ റേ, നാല് യുവേഫ ചാമ്പ്യൻസ് ലീഗ്, രണ്ട് യുവേഫാ സൂപ്പർ കപ്പ്, മൂന്ന് ഫിഫ ക്ലബ്ബ് വേൾഡ് കപ്പുകൾ എന്നിവ ഉൾപ്പെടെ 15 ട്രോഫികൾ സ്വന്തമാക്കിയിട്ടുണ്ട്. റയൽ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോററായ റൊണാൾഡോ ക്ലബ്ബിനായി 438 മത്സരങളിൽ നിന്നും 450 ഗോളുകൾ നേടി. 2014-15 സീസണിൽ എട്ട് ഹാട്രിക്കുകൾ നേടി റെക്കോർഡ് ഇട്ട റൊണാൾഡോ മൊത്തം 34 ലാ ലിഗ ഹാട്രിക്കുകൾ നേടി.

അഞ്ച് ബാലൺ ഡി ഓർ നേടിയ റൊണാൾഡോ ആദ്യമായി അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്ന താരമാണ്. റൊണാൾഡോ എത്തുന്നതിലൂടെ യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് കിരീടം എന്ന സ്വപ്നം പൂവണിയും എന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here