ക്വാഡ്രാഡോ ത്യജിച്ചു: യുവന്റസിലും സി. ആര്‍ ‘സെവന്‍’ തന്നെ.

യുവന്റസിലേക്ക് കൂട് മാറിയ സൂപ്പര്‍ താരം റൊണാള്‍ഡോയ്ക്ക് തന്റെ ഇഷ്ട നമ്പരായ 7 തന്നെ ജേഴ്സി നമ്പരായി കിട്ടും. ടീമിലെ നിലവിലെ എഴാം നമ്പര്‍ കൊളംബിയന്‍ വിങ്ങര്‍ ജുവാന്‍ ക്വാഡ്രാഡോ തന്റെ ഇഷ്ട നമ്പര്‍ സൂപ്പര്‍ താരത്തിനായി വിട്ടു കൊടുത്തതിനെ തുടര്‍ന്നാണിത്. റൊണാള്‍ഡോയുടെ എഴാം നമ്പര്‍ ജേഴ്സി പിടിച്ചുകൊണ്ടുള്ള ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്യുക വഴി ക്വാഡ്രാഡോ തന്നെയാണ് വാര്‍ത്ത‍ പുറം ലോകത്തെ അറിയിച്ചത്.


റയലിലും, മഞ്ചെസ്റ്ററിലും നേരത്തെ റോണോ കളിച്ചപ്പോള്‍ ഭൂരിഭാഗം സമയവും ജേഴ്സി നമ്പര്‍ 7 തന്നെയായിരുന്നു. റയലില്‍ തുടക്കത്തില്‍ ടീം ക്യാപ്റ്റന്‍ റൗള്‍ എഴാം നമ്പര്‍ ജേഴ്സി ധരിച്ചതിനെ തുടര്‍ന്ന് ഒമ്പതാം നമ്പറായിരുന്നു റോണോയ്ക്ക് ലഭിച്ചത്. എന്നാല്‍ യുവന്റസില്‍ ഇങ്ങനെയൊരു സാഹചര്യം ഒഴിവാക്കാനായി താരം നേരത്തെ തന്നെ ഡിമാണ്ട് വച്ചിരുന്നതയാണ് സൂചന. പ്രീ സീസണ്‍ കളികള്‍ക്കുള്ള ജേഴ്സികള്‍ യുവന്റസ് പുറത്തു വിട്ടപ്പോള്‍ ക്വാഡ്രാഡോയുടെ നമ്പര്‍ 16 ആയിരുന്നത് റൊണാള്‍ഡോയുടെ ട്രാന്‍സ്ഫര്‍ റൂമറുകള്‍ക്ക് പുതിയൊരു മാനം നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here