റൊണാൾഡോ റൂമർ, യുവന്റസിന്റെ ഷെയർ പ്രൈസിന് വമ്പൻ മുന്നേറ്റം

ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിലേക്ക് എത്തും എന്ന റൂമറിനെ തുടർന്ന് യുവന്റസിന് ഷെയർ മാർക്കറ്റിൽ കുതിച്ചു ചാട്ടം. അംഗീകൃത ഉറവിടങ്ങളിൽ നിന്നും വാർത്തകളൊന്നും ലഭിച്ചില്ലെങ്കിലും ഷെയർ മാർക്കറ്റ് ഈ വാർത്ത ഇപ്പോൾ തന്നെ ആഘോഷമാക്കി മാറ്റിക്കഴിഞ്ഞു. നാല് വർഷത്തേക്ക് റൊണാൾഡോ കരാർ ഒപ്പിട്ടു എന്നാണ് വാർത്തകൾ. ഒരു സീസണിൽ 30 മില്യൺ യൂറോ വരെ റൊണാൾഡോയ്ക്ക് നൽകാൻ യുവന്റസ് തയ്യാറാണ്.

റൊണാൾഡോ റൂമറുകൾക്ക് ശേഷം 11 ശതമാനമാണ് യുവന്റസ് ഷെയറുകളുടെ വിലയിൽ ഉയർച്ചയുണ്ടായത്. രാവിലെ തന്നെ 7 ശതമാനം ഉയർന്ന സ്റ്റോക്ക് ദിവസം മുഴുവൻ മുകളിലേക്ക് തന്നെ പൊയ്ക്കൊണ്ടിരുന്നു. ക്ലോസിങിന്റെ സമയത്തു 11.19% ഉയർന്ന് ഒരു ഷെയറിന്റെ വില €0.82ൽ എത്തി. ഈ ഉയർച്ച മൂലം ക്ലബ്ബിന്റെ ടോട്ടൽ വാല്യു €825 മില്യൺ വരെ ഉയർന്നു.

2009ൽ റയൽ മാഡ്രിഡിൽ എത്തിയ റൊണാൾഡോ ക്ലബ്ബിന്റെ ചരിത്രത്തിൽ ഏറ്റവുമധികം ഗോൾ നേടിയ താരമാണ്. 438 കളികളിൽ നിന്ന് 450 ഗോളുകളാണ് റൊണാൾഡോയുടെ സമ്പാദ്യം. ഇക്കാലയളവിൽ നാല് ചാമ്പ്യൻസ് ലീഗ് കിരീട നേട്ടത്തിൽ പങ്കാളിയാവാനും റൊണാള്ഡോയ്ക്കായി.

LEAVE A REPLY

Please enter your comment!
Please enter your name here