ജപ്പാൻ – സെനഗൽ മത്സരം സമനിലയിൽ 

ശക്തമായ മത്സരം കാഴ്ചവച്ച സെനഗലിനെതിരെ രണ്ടുവട്ടം പിന്നിലായിട്ടും തിരിച്ചടിച്ചു ജപ്പാൻ. 11ആം മിനിറ്റിൽ സാദിയോ മാനെയിലൂടെ സെനഗൽ മുന്നിലെത്തി. ജപ്പാൻ ഗോളി തട്ടിയകറ്റിയ പന്ത് എത്തിയത് മാനേയുടെ കാലുകളിൽ. കൃത്യമായ ഫിനിഷിംഗിലൂടെ മാനെ തന്റെ ഭാഗം ശെരിയാക്കി. 34ആം മിനിറ്റിൽ തകാഷി ഇനുയി ജപ്പാനുവേണ്ടി ലക്ഷ്യം കണ്ടപ്പോൾ ആദ്യപകുതിയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം. 
64ആം  മിനിറ്റിൽ മൗസാ സെനെഗലിനെ വീണ്ടും മുന്നിലെത്തിച്ചു. 3 പോയിന്റുമായി സെനഗൽ കളി അവസാനിപ്പിക്കുമെന്ന് തോന്നിയെങ്കിലും പകരക്കാരനായി ഇറങ്ങിയ കെയ്‌സുകെ ഹോണ്ടയുടെ പ്ലാൻ മറ്റൊന്നായിരുന്നു. കളി അവസാനിക്കാൻ 12 മിനിറ്റ് ബാക്കിയുള്ളപ്പോൾ നേടിയ ഗോളിലൂടെ ജപ്പാൻ വീണ്ടും സെനഗലിന് ഒപ്പമെത്തി. 
സമനിലയോടെ 2 കളികളിൽ നിന്ന് 4 പോയിന്റുമായി ജപ്പാനും സെനഗലും നിലവിൽ ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലാണ്. ഇതോടെ ഗ്രൂപ്പിലെ കൊളംബിയ പോളണ്ട് മത്സരം ഇരുകൂട്ടർക്കും നിർണായകമായി. തോൽക്കുന്ന ടീം വേൾഡ്കപ്പിൽനിന് പുറത്താകും. 

LEAVE A REPLY

Please enter your comment!
Please enter your name here