ലിവർപൂളുമായി പുതിയ കരാര്‍ ഒപ്പിട്ടു മുഹമ്മദ് സലാഹ്

ലിവർപൂൾ ഫോർവേഡ് മുഹമ്മദ് സലാഹ് ക്ലബ്ബുമായി ദീർഘകാല കരാർ ഒപ്പിട്ടു. കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ റോമായിൽ നിന്നു ലിവര്‍പൂളില്‍ 26 വയസസുകാരനായ താരം റെഡ്സിനു വേണ്ടി 52 മത്സരങ്ങളിൽ 44 ഗോളുകൾ നേടിയിട്ടുണ്ട്. പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനത്തിന് പ്രതിഫലമെന്നോണം കഴിഞ്ഞ സീസണിലെ പ്രൊഫഷണൽ ഫുട്ബോളേഴ്സ് അസോസിയേഷൻ പ്ലെയർ ഓഫ് ദി ഇയർ പുരസ്കാര ജേതാവ് സലാഹായിരുന്നു.

“ഈ കരാര്‍ രണ്ട് കാര്യങ്ങളെ വ്യക്തമാക്കുന്നു സലാഹിനു ലിവർപൂളിള്‍ ഉള്ള വിശ്വാസവും ലിവര്‍പൂളിനു ഈജിപ്ഷ്യന്‍ താരത്തിലുള്ള വിശ്വാസവും എന്നാണ് ലിവര്‍പൂള്‍ കോച്ച് ജുര്‍ഗന്‍ ക്ലോപ്പ് കരാറിനെക്കുറിച്ച് പ്രതികരിച്ചത്. ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ്  ഫൈനല്‍ പ്രവേശനത്തില്‍ മുഖ്യ പങ്കു വഹിച്ച  സലാഹ് പക്ഷെ പരിക്കുമൂലം ഫൈനൽ പൂർത്തിയാക്കിയില്ല. ഈജിപ്തിന്റെ കൂടെ ലോകകപ്പിൽ കളിച്ചെങ്കിലും ലിവർപൂളിലെ തന്റെ ഫോം റഷ്യയിൽ എടുക്കാൻ താരത്തിനായിരുന്നില്ല. ഈജിപ്ത് ഒരു മത്സരം പോലും ജയിക്കാതെ ലോകകപ്പിൽ നിന്ന് പുറത്താവുകയും ചെയ്തിരുന്നു. പുതിയ കരാര്‍ പ്രകാരം താരം 2023 വരെ ലിവര്‍പൂളില്‍ തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here