യോ യോ ടെസ്റ്റ്‌ പാസ്സായി സഞ്ജു : തരൂരിന്റെ ട്വീറ്റും പുറകേയെത്തി

യോ യോ ടെസ്റ്റ്‌ പാസ്സായി സഞ്ജു സാംസണ്‍. ബംഗളുരുവിലെ ദേശീയ ക്രിക്കറ്റ്‌ അക്കാദമിയില്‍ ഇന്നലെ നടന്ന ടെസ്റ്റിലാണ് സാംസണ്‍ 17.3 എന്ന സ്കോര്‍ നേടി ഫിറ്റ്നസ് തെളിയിച്ചത്. നേരത്തെ നടന്ന ടെസ്റ്റില്‍ താരത്തിനു യോഗ്യത മാര്‍ക്കായ 16.1 കടക്കാന്‍ സാധിച്ചിരുന്നില്ല. യോഗ്യതയ്ക്ക് വേണ്ട സ്കോറിലും പിന്നിലായി 15.6 മാത്രമായിരുന്നു സഞ്ജുവിന് നേടാൻ സാധിച്ചത്. ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സഞ്ജുവിന് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ നിന്ന് സ്ഥാനം നഷ്ടമായിരുന്നു.

 ടെസ്റ്റ്‌ പാസ്സായത്‌ പരാമര്‍ശിച്ചു കൊണ്ട് ശശി തരൂര്‍ ചെയ്ത ട്വീറ്റ്


കഴിഞ്ഞ ഐ.പിഎല്ലിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ദേശീയ ടീമിലേക്ക് വന്ന വിളി മുതലാക്കാന്‍ സാധിക്കാതിരുന്ന താരത്തിനു പുതിയ സ്കോര്‍ വളരെയധികം ആശ്വാസം നല്‍കുന്നതാണ്. നേരത്തെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇഷാന്‍ കിഷന്‍ സഞ്ജുവിന്റെ പകരക്കാരനായിരുന്നു.

നേരത്തെ സഞ്ജുവിനെ കൂടാതെ സീനിയര്‍ താരങ്ങളായ അമ്പാട്ടി റായിഡു, മുഹമ്മദ്‌ ഷമി എന്നിവര്‍ ടെസ്റ്റില്‍ പരാജയപ്പെട്ടിരുന്നു. ഇന്ത്യന്‍ കോച്ചായി രവി ശാസ്ത്രി വന്നതിനെ തുടര്‍ന്നാണ് ഫിറ്റ്നസ് പരീക്ഷയായ യോ യോ ടെസ്റ്റ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന് നിര്‍ബന്ധമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here