വിമ്പിൾഡൺ 2018: സീഡിങ് പ്രഖ്യാപിച്ചു

ജൂലൈ രണ്ടിന് ആരംഭിക്കുന്ന വിമ്പിൾഡൺ ഗ്രാൻഡ്സ്ലാം ടെന്നീസ് ടൂർണമെന്റിനുള്ള സീഡിങ് പ്രഖ്യാപിച്ചു. പുരുഷന്മാരുടെ സീഡിങ്ങിൽ പഴയത് പോലെ തന്നെ 2 വർഷത്തെ പുൽമൈതാനത്തെ പ്രകടനങ്ങൾ അടിസ്ഥാനമായി എടുത്തപ്പോൾ സ്ത്രീകളുടെ സീഡിങ്ങിൽ ആദ്യമായി സ്‌പെഷ്യൽ സീഡിങ് ഉൾപ്പെടുത്തി. സ്ത്രീകളുടെ സീഡിങ്ങിൽ മുൻവർഷങ്ങളിൽ WTA റാങ്കിങ് ആയിരുന്നു ആധാരമാക്കിയിരുന്നത്. എന്നാൽ ഈ വർഷം മുതൽ പ്രസവത്തിന് ശേഷം മടങ്ങിയെത്തുന്ന മത്സരാർത്ഥികൾക്ക് സീഡിങ്ങിൽ പ്രത്യേകം പരിഗണന നൽകണം എന്ന് ആവശ്യമുയർന്നിരുന്നു. ഇതുമൂലം WTA റാങ്കിങ്ങിൽ 183മത് ഉള്ള സെറീന വില്യംസിന് 25ആം സീഡിംഗ് അനുവദിക്കുകയായിരുന്നു. 

സെറീനയെ സീഡിങ്ങിൽ ഉൾപ്പെടുത്തിയത് മൂലം സ്ലോവാക്യയുടെ ഡൊമിനിക്ക സിബുൽകോവയ്ക്ക് സീഡിങ്ങില്ലാതെ മത്സരിക്കേണ്ടി വരും. “ഇതൊരു ശരിയായ തീരുമാനം ആണെന്ന് എനിക്ക് തോന്നുന്നില്ല. ഞാൻ എന്റെ കഴിവിന്റെ പരമാവധി പരിശ്രമിച്ചു എന്റെ പ്രകടനങ്ങൾക്ക് അനുസൃതമായി എനിക്ക് സീഡിങ് നൽകണം.”മുൻപ് രണ്ടു തവണ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിട്ടുള്ള സിബുൽകോവ പ്രതികരിച്ചു.

പുരുഷന്മാരിൽ നിലവിലെ ജേതാവായ റോജർ ഫെഡററാണ് സീഡിങ്ങിൽ ഒന്നാമത്. സ്ത്രീകളിൽ ഫ്രഞ്ച് ഓപ്പൺ വിജയിയായ സിമോണ ഹാലപ്പ് ഒന്നാം സീഡിലെത്തി. 

പുരുഷ വനിതാ സീഡിങ്ങിലെ ആദ്യ 5 സ്ഥാനക്കാർ.

1. റോജർ ഫെഡറർ [സ്വിറ്റ്സർലന്റ്]

2. റാഫേൽ നദാൽ [സ്പെയിൻ]

3. മരിൻ സിലിച്ച് [ക്രോയേഷ്യ]

4. അലക്സാണ്ടർ സെവ് രെവ് [ജർമ്മനി]

5. ഡെൽ പോട്രോ [അർജന്റീന]

  1. സിമോണ ഹാലപ്പ് [റൊമേനിയ]

2. കരോലിൻ വോസ്നിയാക്കി[ഡെന്മാർക്ക്]

3. ഗാർബിൻ മുഗുരസ[സ്പെയിൻ]

4. സ്ലോവാൻ സ്റ്റീഫൻസ്[അമേരിക്ക]

5. എലിന സ്‌വിറ്റോലിന[ഉക്രൈൻ]

LEAVE A REPLY

Please enter your comment!
Please enter your name here