പോളണ്ടിനെ അട്ടിമറിച്ച് സെനഗൽ.

ഗ്രൂപ്പ് Hലെ രണ്ടാം മത്സരത്തിൽ സെനഗലിന് വിജയം. പോളണ്ടിനെ 2-1 എന്ന സ്കോറിനാണ് സെനഗൽ തോൽപിച്ചത് 36ആം മിനിറ്റിൽ പോളണ്ട് പ്രതിരോധ താരം സിയോനെകിന്റെ സെൽഫ് ഗോളിലാണ് സെനഗൽ മുന്നിൽ കടന്നത്. ലിവർപൂൾ താരം സാഡിയോ മാനെയുടെ പാസിൽ നിന്നും ഇഡ്രിസ് ഗിയ ഉതിർത്ത ഷോട്ട് പോളണ്ട് ഡിഫൻഡറുടെ കാലിൽ തട്ടി വലയിൽ കയറുകയായിരുന്നു.

ഒരു ഗോൾ പുറകിൽ പോയിട്ടും അറ്റാക്കിങ് ഫുട്‌ബോൾ പുറത്തെടുക്കാതെയാണ് പോളണ്ട് കളിച്ചത്. ഇതിനിടെ സൂപ്പർ താരം ലെവൻഡോവ്‌സ്കിയുടെ ഫ്രീകിക്ക് സെനഗൽ ഗോൾ കീപ്പർ തടഞ്ഞു. 60ആം മിനിറ്റിൽ സെനഗൽ രണ്ടാം ഗോളും നേടിയതോടെ പോളണ്ടിന്റെ തിരിച്ചു വരവ് അസാധ്യമായി. എംബായെ നിയാങ് ആണ് ഇക്കുറി ഗോൾ കണ്ടെത്തിയത്.

ഗോൾ മടക്കാനായി ആക്രമണ ഫുട്‌ബോൾ പുറത്തെടുത്ത പോളണ്ട് 85ആം മിനിറ്റിൽ ലക്ഷ്യം കണ്ടു. ഗ്രോസിക്കിയുടെ  ഫ്രീകിക്കിൽ നിന്നും ക്രിച്ചോവ്‌യാകിന്റെ ഹെഡ്ഡറിൽ ഗോൾ. 16 വർഷങ്ങൾക്ക് ശേഷമാണ് സെനഗൽ ലോകകപ്പിൽ ഒരു മത്സരം ജയിക്കുന്നത്. ഇതോടെ റഷ്യൻ ലോകകപ്പിൽ ജയിക്കുന്ന ആദ്യ ആഫ്രിക്കൻ ടീമുമായി സെനഗൽ.

 

LEAVE A REPLY

Please enter your comment!
Please enter your name here