വിംബിൾഡൺ: സെറീന വില്യംസ് vs അഞ്ചലിക് കെർബർ ഫൈനൽ

വിംബിൾഡൺ വനിതാ വിഭാഗം ഫൈനലിൽ മുൻ ലോക ഒന്നാം സ്ഥാനക്കാരായ സെറീന വില്യംസും അഞ്ചലിക് കെർബറും ഏറ്റുമുട്ടും. ശനിയാഴ്ചയാണ് ഫൈനൽ. രണ്ട് വർഷങ്ങൾക്ക് മുൻപ് വിംബിൾഡൺ ഫൈനലിൽ ഇരുവരും ഏറ്റുമുട്ടിയത്തിന്റെ ആവർത്തനമാകും ശനിയാഴ്ചത്തെ ഫൈനൽ. അന്ന് വിജയം സെറീനക്കൊപ്പമായിരുന്നു. സ്കോർ 7-5 6-3.

പ്രസവത്തെ തുടർന്ന് മത്സര രംഗത്തുനിന്നും മാറി നിന്ന സെറീന സ്‌പെഷ്യൽ സീഡിംഗ് പ്രകാരം 25ആം സീഡ് ആയിട്ടാണ് ടൂർണമെന്റ് തുടങ്ങിയത്. എട്ടാം വിംബിൾഡണും 24ആം ഗ്രാൻഡ്സ്ലാമും ലക്ഷ്യമിടുന്ന സെറീന സെമിയിൽ 13ആം സീഡ് ജർമനിയുടെ ജൂലിയ ജോർജെസിനെയാണ് തോൽപിച്ചത്.സ്കോർ 6-2 6-4.

ഇരുവട്ടം ഗ്രാൻഡ്സ്ലാം ജേതാവായ ജർമനിയുടെ അഞ്ചലിക് കെർബർ മുൻ ഫ്രഞ്ച് ഓപ്പൺ ജേതാവ് ലാത്വിയയുടെ യെലെന ഓസ്റ്റപെങ്കൊയെയാണ് തോൽപിച്ചത് സ്കോർ 6-3 6-2.

LEAVE A REPLY

Please enter your comment!
Please enter your name here