വന്‍ തോക്കുകള്‍ നോട്ടമിട്ട സെറി ഫുള്‍ഹാമില്‍

യുറോപ്പിലെ വന്‍ ക്ലബ്ബുകള്‍ നോട്ടമിട്ട നീസിന്റെ ഐവറി കോസ്റ്റ് മിഡ്ഫീല്‍ഡര്‍ ജീന്‍ മൈക്കില്‍ സെറി പ്രീമിയര്‍ ലീഗ് ക്ലബ്‌ ഫുള്‍ഹാമുമായി കരാര്‍ ഒപ്പിട്ടു. നാല് വര്‍ഷത്തേയ്ക്കാണ് താരം കരാറിലേര്‍പ്പെട്ടിരിക്കുന്നത്. നേരത്തെ ബാഴ്സലോണയുമായി ബന്ധപ്പെടുത്തി ട്രാന്‍സ്ഫര്‍ അഭ്യുഹങ്ങള്‍ താരത്തിന്റെ പേരിലുണ്ടായിരുന്നു. ബാഴ്സയുടെ ഇതിഹാസ താരം സാവി ഹെര്‍ണണ്ടാസിന്റെ കേളി ശൈലിയുമായി സാമ്യം ഉള്ള മിഡ് ഫീല്‍ഡറാണ് സെറി എന്നത് റുമറുകള്‍ക്കു ആക്കം കൂട്ടിയിരുന്നു. ബാഴ്സ ആര്‍തറിനെ സാവിക്കു പകരക്കാരനായി സൈന്‍ ചെയ്തതില്‍ പിന്നെ മുന്‍ നിര ക്ലബുകളായ ചെല്‍സി, നാപ്പോളി, സെവിയ എന്നിവരുമായി ബന്ധപ്പെടുത്തിയായിരുന്നു അഭ്യുഹങ്ങള്‍ നില നിന്നിരുന്നത്.


2010ല്‍ തന്റെ സീനിയര്‍ കരിയര്‍ തുടങ്ങിയ സെറി 2015ല്‍ ഫ്രഞ്ച് ക്ലബ്ബായ നീസില്‍ എത്തിയതോടെയാണ് ലോക ശ്രദ്ധയാകര്‍ഷിച്ചത്. നീസിനായി 101 കളികള്‍ കളിച്ച താരം 11 ഗോളുകള്‍ സ്കോര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ നീസിലെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപെട്ടത്‌ സെറി ആയിരുന്നു. ദേശീയ ടീമിനായി 16 തവണ ജേഴ്സി അണിഞ്ഞപ്പോള്‍ ഗോള്‍ നേട്ടം ഒന്നില്‍ ഒതുങ്ങി. പ്രീമിയര്‍ ലീഗിലോട്ട് ഈ വര്‍ഷം പ്രമോട്ട് ചെയ്യപെട്ട ഫുല്‍ഹാമിന്റെ ആരാധകര്‍ക്ക് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നതാണ് സെറിയുടെ ട്രാന്‍സ്ഫര്‍.

LEAVE A REPLY

Please enter your comment!
Please enter your name here