സീരി എ സീസണ്‍ ആഗസ്റ്റ് 19 ന് ആരംഭിക്കും.

സീരി എ യുടെ 2018-19 സീസണ് ആഗസ്റ്റ് 19 നു തുടക്കംകുറിക്കും. ഇത്തവണ ക്രിസ്മസിന് സീരി എ അവധിയുണ്ടാവില്ല. അടുത്ത സീസണിലെയും വിന്റര്‍ ബ്രെക്ക് വീണ്ടും ജനുവരിയില്‍ തന്നെയാകും. മിഡ് വീക്ക് റൗണ്ടുകള്‍ സെപ്റ്റംബര്‍ 27, ഏപ്രില്‍ 3 എന്നി ദിവസങ്ങളില്‍ നടക്കും. സൂപ്പർ കോപ്പ മത്സരങ്ങളും ജനുവരിയിൽ തന്നെ നടക്കും. വിന്റര്‍ ബ്രെക്ക് പ്രമാണിച്ച്‌ ജനുവരി 6 and 13 വരെ മത്സരങ്ങള്‍ ഒന്നും ഉണ്ടാകില്ല.

ബോക്സിങ് ഡേ [ഡിസംബര്‍ 26] ഫിക്സ്ചറും ഈ സീസണില്‍ ഉണ്ടാവും. സീസണ്‍ അവസാനിക്കുക 2019 മെയ് 26. നായിരിക്കും. നിലവിലെ ചാമ്പ്യന്മാരായ യുവന്റസ് തുടര്‍ച്ചയായ എട്ടാമത്തെ സീരി എ കിരീടമാണ് ലക്ഷ്യം വെക്കുക. ബുഫണ് ഇല്ലാതെ 17 വർഷങ്ങൾക്ക് ശേഷം ആണ് യുവന്റസ് സീരി എ പോരാട്ടത്തിന് ഇറങ്ങുന്നത്. മൂന്നു കൊല്ലത്തേക്കുള്ള സീരി എ സംപ്രേക്ഷണ അവകാശം ഏകദേശം 7700 കോടി രൂപക്കാണ് സ്കൈ സ്പോർട്സ് സ്വന്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here