ഷർദുൽ താക്കൂർ ബുംറയ്ക്ക് പകരക്കാരൻ.

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിൽ പരിക്കേറ്റ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി ഷർദുൽ താക്കൂറിനെ ഉൾപ്പെടുത്തി. അയർലൻഡിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിനിടെ ഫീൽഡ് ചെയ്യുമ്പോൾ ഇടത് കൈയുടെ തള്ളവിരലിന് പരിക്കേറ്റ ബുംറ രണ്ടാം ട്വന്റി 20 മത്സരം കളിച്ചിരുന്നില്ല.

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മൂന്ന് മത്സര ട്വന്റി 20 പരമ്പരയിൽ നിന്നും ബുംറയെ നേരത്തെ ഒഴിവാക്കിയിരുന്നു. ഇന്ത്യ എയ്ക്ക് വേണ്ടി കളിക്കുന്ന ഷർദുൽ താക്കൂർ ഇപ്പോൾ ഇംഗ്ലണ്ടിൽ ഏകദിന ട്രൈ സീരീസിൽ കളിക്കുകയായിരുന്നു. ഇംഗ്ലണ്ട് ലയൺസും വെസ്റ്റിൻഡീസ് എയും മാറ്റുരച്ച സീരീസിൽ 4 മത്സരങ്ങളിൽ നിന്ന് 8 വിക്കറ്റ് നേടാൻ താക്കൂറിനായി.

26 വയസുകാരനായ താരം കഴിഞ്ഞ വർഷം ശ്രീലങ്കയ്ക്കെതിരെയാണ് ആദ്യ മത്സരം കളിച്ചത്. അവസാനമായി കളിച്ച സൗത്ത് ആഫ്രിക്കയിൽ നടന്ന മത്സരത്തിൽ 52 റൺസിന് 4 വിക്കറ്റ് വീഴ്ത്തി. ഇതുതന്നെയാണ് കരിയറിലെ ഏറ്റവും മികച്ച പ്രകടനം. കൈക്കേറ്റ പരിക്കിന്റെ തുടർന്ന് സർജറി കഴിഞ്ഞ ബുംറ ഇപ്പോൾ വിശ്രമത്തിലാണ്. ആഗസ്റ്റ് ഒന്നിന് ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന 5 മാച്ച് ടെസ്റ്റ് സീരീസിൽ ബുംറ തിരികെയെത്തും എന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here