യുവേഫ നേഷൻസ് ലീഗ്: സ്പെയിന് വിജയം.

സുവർണ തലമുറയിലെ പ്രമുഖർ വിരമിച്ചതിന് ശേഷമുള്ള ആദ്യ മത്സരത്തിൽ സ്പെയിന് വിജയം. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഒരു ഗോളിന് പിന്നിൽ പോയതിന് ശേഷം രണ്ടു ഗോളുകൾ നേടി 2-1ന് ആണ് സ്പെയിന്റെ വിജയം.

ഇനിയെസ്റ്റ,പിക്വേ, സിൽവ എന്നിവരുടെ വിരമിക്കലും ജോർഡി അൽബയുടെ അഭാവവും സ്പെയിന്റെ കളിയെ ബാധിക്കുമോ എന്ന ആശങ്കയോടെയാണ് കളി തുടങ്ങിയത്. റാഷ്ഫോഡിന്റെ ഗോളിൽ 11ആം മിനിറ്റിൽ ഇംഗ്ലണ്ടാണ് ആദ്യം ലീഡ് എടുത്തത്, ലുക്ക് ഷോയുടെ പാസിൽ മികച്ച ഫിനിഷ്. രണ്ടു മിനിറ്റിനുള്ളിൽ തന്നെ സ്പെയിൻ ഗോൾ മടക്കി റോഡ്രിഗോയുടെ പാസിൽ സൗളിന്റെ ഗോൾ. 32ആം മിനിറ്റിൽ തിയാഗോയുടെ ഫ്രീകിക്ക് റോഡ്രിഗോ വലയിൽ എത്തിച്ചതോടെ സ്പെയിൻ മുന്നിൽ.

ഇംഗ്ലണ്ടിന്റെ ഗോൾ ശ്രമങ്ങൾ ഒന്നും പിന്നീട് ഫലം കണ്ടില്ല. ഇതിനിടെ ആദ്യ ഗോളിന് വഴിയൊരുക്കിയ ലൂക്ക് ഷോ കാർവാഹാലുമായി കൂട്ടിയിടിച്ച് പരിക്കേറ്റ് പുറത്തായി. ഇതോടെ വേൾഡ് കപ്പിന് ശേഷം സ്പാനിഷ് പരിശീലക സ്ഥാനം ഏറ്റെടുത്ത ലൂയിസ് എൻറികെയ്ക്ക് വിജയത്തോടെ തുടങ്ങാൻ സാധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here