മൊറോക്കോയുമായി സമനില വഴങ്ങിയെങ്കിലും ഗ്രൂപ്പ് ജേതാക്കളായി സ്പെയിൻ.

ഗ്രൂപ്പ് ബി യിലെ അവസാന മത്സരത്തിൽ മുൻ ലോകചാംപ്യന്മാരെ സമനിലയിൽ തളച്ച് മൊറോക്കോ. ഇരു ടീമുകളും രണ്ടു ഗോളുകൾ അടിച്ച മത്സരം ഗ്രൂപ്പ് ടോപ്പറിനെ തീരുമാനിക്കുന്നതിൽ നിർണായകമായി. സ്പെയിനു വേണ്ടി ഇസ്കോയും അസ്പാസും ഗോൾ നേടിയപ്പോൾ മൊറോക്കോയുടെ ഗോളുകൾ ബോത്തലിബും നസിറിയും നേടി.

ഇരുവട്ടവും പുറകിൽ പോയതിനു ശേഷം തിരിച്ചടിച്ചാണ് സ്പെയിൻ ജയിച്ചത്. ആദ്യ പകുതിയിൽ 13ആം മിനിറ്റിൽ ബോത്തലിബ്‌ ഗോൾ നേടിയപ്പോൾ 16ആം മിനിറ്റിൽ തിരിച്ചടിച്ച് ഇസ്കോ സമനില നേടിയെടുത്തു. രണ്ടാം പകുതിയിൽ 80ആം മിനിറ്റിൽ കോർണറിന് തല വച്ച് നസിറി മൊറോക്കോയുടെ രണ്ടാം ഗോൾ നേടി വിജയത്തിലേക്ക് നീങ്ങുകയാണെന്ന് തോന്നിയ മൊറോക്കോയെ തടഞ്ഞത് അസ്പാസിന്റെ 89ആം മിനിറ്റിലെ ബാക്ക് ഹീൽ ഗോളാണ്.

പോർച്ചുഗലും സ്പെയിനും പോയിന്റിൽ തുല്യത പാലിക്കുകയാണെങ്കിലും അടിച്ച ഗോളുകളുടെ എണ്ണത്തിൽ സ്പെയിൻ ടേബിൾ ടോപ്പേഴ്‌സ് ആയി. സ്പെയിന്റെ പ്രീ ക്വാർട്ടർ മത്സരം ജൂലൈ ഒന്നിന് ആതിഥേയരായ റഷ്യയുമായി നടക്കും. പോർച്ചുഗലിന്റെ മത്സരം 30ന് ഉറുഗ്വായുമായാണ്.

LEAVE A REPLY

Please enter your comment!
Please enter your name here