മൊറാട്ടയും ഫാബ്രിഗാസും ഇല്ലാതെ സ്പെയിൻ റഷ്യയിലേക്ക്.

ബാഴ്സ യുവതാരം സെർജിയോ റോബെർട്ടോയ്ക്കും ചെൽസിയുടെ മാർകോ അലോൻസോയ്ക്കും ടീമിൽ ഇടം കണ്ടെത്താൻ ആയില്ല. യോഗ്യത മത്സരങ്ങളിൽ മികച്ച കളി പുറത്തെടുത്ത വിറ്റോലോയ്ക്കും ആഴ്‌സണൽ റൈറ്റ് ബാക്ക് ഹെക്ടർ ബെല്ലെറിനും ടീമിൽ സ്ഥാനമില്ല. പ്രതിഭകളുടെ ധാരാളിത്തമുള്ള ടീമിൽ 23 അംഗ സ്ക്വാഡിനെ തിരഞ്ഞെടുക്കുന്നത് കോച്ചിന് തലവേദന ഉണ്ടാക്കി എന്ന് ഉറപ്പാണ്. 

ഗോൾകീപ്പർമാർഡേവിഡ് ഡി ഗിയ (മാഞ്ചസ്റ്റർ യുണൈറ്റഡ് ), പെപെ റെയ്‌ന (നാപോളി), കെപ്പ  റിസബലാഗ(അത്ലറ്റിക് ക്ലബ് ) 

പ്രതിരോധനിരക്കാർജെറാർഡ് പിക്വേ (ബാഴ്സലോണ), ജോർഡി ആൽബ (ബാഴ്സലോണ), സെർജിയോ റാമോസ് (റയൽ മാഡ്രിഡ്), ഡാനി കാർവഹാൽ (റയൽ മാഡ്രിഡ്), നാച്ചോ മോൺഡ്രിയൽ (ആഴ്‌സണൽ), നാച്ചോ (റയൽ മാഡ്രിഡ്), സെസാർ  അസ്പ്ലിക്യൂട്ട(ചെൽസി), അൽവാരോ  (റയൽ സോസിഡാഡ്),  

മധ്യനിരക്കാർആന്ദ്രെസ് ഇനിയേസ്റ്റ (ബാഴ്സലോണ), സെർജിയോ ബുസ്കറ്റ്സ്(ബാഴ്സലോണ), മാർകോ അസെൻസിയോ (റയൽ മാഡ്രിഡ്), സൗൾ നിഗ്വസ്  (അത്ലറ്റികോ മാഡ്രിഡ്), ഇസ്‌കോ (റയൽ മാഡ്രിഡ്), തിയാഗോ അൽകാൻഡ്ര (ബയേൺ മ്യുണിക്), ഡേവിഡ് സിൽവ (മാഞ്ചസ്റ്റർ സിറ്റി), കോകെ (അത്ലറ്റികോ മാഡ്രിഡ്),  

മുന്നേറ്റ നിരക്കാർഇയഗോ ആസ്‌പാസ്‌ (സെൽറ്റ വിഗോ ), ഡിയഗോ കോസ്റ്റ (അത്ലറ്റികോ മാഡ്രിഡ്), റോഡ്രിഗോ (വലൻസിയ), ലൂക്കാസ് വാസ്‌കസ് (റയൽ മാഡ്രിഡ്)

LEAVE A REPLY

Please enter your comment!
Please enter your name here