ലോകകപ്പില്‍ ഇന്ന് സൂപ്പർ പോരാട്ടം: പോർച്ചുഗൽ സ്‌പെയിനെ നേരിടും

റഷ്യന്‍ ലോകകപ്പിലെ ആദ്യ സൂപ്പർ പോരാട്ടം ഇന്ന് നടക്കും. കിരീട പ്രതീക്ഷയില്‍ മുന്‍പന്തിയിലുള്ള പോർച്ചുഗല്‍ മുന്‍ലോക ചാമ്പ്യന്മാരായ സ്പെയിനെ ഇന്ന് നേരിടുമ്പോള്‍ പോരാട്ടം തീ പാറുമെന്നുറപ്പ്. ഫിഷ്ട് ഒളിമ്പിക് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 11.30നാണു മത്സരം തുടങ്ങുക.

യൂറോ ചാമ്പ്യന്മാരായ പോർച്ചുഗല്‍ സ്പെയിനെ നേരിടുമ്പോള്‍  എല്ലാവരുടെയും കണ്ണുകളുടക്കുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നാ സൂപ്പര്‍ താരത്തിലായിരിക്കും. റയൽ മാഡ്രിഡിനു വേണ്ടി ലാ ലിഗയിൽ കളിക്കുന്ന താരത്തിനു പറങ്കി നിരയില്‍ മറ്റാരെക്കാളും  നന്നായി സ്പാനിഷ്‌ താരങ്ങളുടെ ശക്തി ദൗര്‍ബല്യങ്ങള്‍ അറിയാം. പരിചയ സമ്പത്ത് ആവോളമുള്ള ടീമില്‍ ബെർണാർഡോ സിൽവ, ഗെയ്ടെസ്, ഗെൽസൺ മാർട്ടിൻസ് എന്നിവരും പ്രധാന താരങ്ങളാണ്.

ലോകകപ് തുടങ്ങുന്നതിന് മുൻപ് പരിശീലകനെ മാറ്റേണ്ടി വന്നത് സ്പെയ്നിനു തിരിച്ചടിയാണ്. എന്നാലും 2016ലെ യൂറോ കപ്പ് വിജയികളായ പോർചുഗലിനെതിരെ മുഴുവൻ ആത്മവിശ്വാസവും പുറത്തെടുത്താവും പുതിയ കോച്ച് ഫെർണാണ്ടോ ഹെറോയ്ക്ക് കീഴില്‍ കളിക്കാനിറങ്ങുക. സ്പാനിഷ്‌ ടീമിന്റെ കരുത്ത് ശക്തവും, ആഴമുള്ളതുമായ അവരുടെ മിഡ്ഫീല്‍ഡ് ആണ്. എതിർടീമിന്റെ സ്വഭാവിക പാസിംഗ് ഗെയ്മിനെ തടസ്സപ്പെടുത്താൻ മിഡ്ഫീല്‍ഡില്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിവുള്ള ഡേവിഡ് സിൽവ, സെര്‍ജിയോ ബുസ്കറ്റ്സ്, ആന്ദ്രേസ് ഇനിയേസ്റ്റ, അസെൻസിയോ, ഇസ്ക്കോ എന്നിവര്‍ മികച്ച ഫോമിലുമാണ്. അവസാന നിമിഷം കോച്ചിനെ മാറ്റേണ്ടി വന്നതിലെ അങ്കലാപ്പ് പരിചയ സമ്പന്നത കൊണ്ട് മറികടക്കാനാവും എന്ന പ്രതീക്ഷയിലാണ് സ്‌പെയ്ൻ.

ഇത് രണ്ടാം തവണ മാത്രമാണ് യൂറോപ്യൻ ഫുട്ബോളിലെ ശക്തികളായ പോർച്ചുഗലും സ്പെയിനും ലോകകപ്പിൽ പരസ്പരം ഏറ്റുമുട്ടുന്നത്. 2010ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന അവസാന ലോകകപ്പ് മത്സരത്തിൽ വിജയം സ്‌പെയിനിന്റെ കൂടെ നിൽക്കുകയായിരുന്നു. അവസാനമായി ഏറ്റുമുട്ടിയ 2012 യൂറോ സെമിയിലും വിജയം സ്പാനിഷ്‌ ടീമിനൊപ്പമായിരുന്നു.

സാധ്യത ടീം:

Portugal: Rui Patricio; Raphael Guerreiro, Jose Fonte, Pepe, Cedric; Joao Mario, Joao Moutinho, William Carvalho, Bernardo Silva; Cristiano Ronaldo, Goncalo Guedes

Spain: David De Gea; Jordi Alba, Sergio Ramos, Gerard Pique, Álvaro Odriozola; Sergio Busquets, Thiago Alcantara; Andres Iniesta, Isco, David Silva; Diego Costa

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here