സ്പാനിഷ്‌ ദേശീയ താരത്തെ ടീമിലെത്തിച്ചു റയല്‍ മാഡ്രിഡ്‌

സ്പാനിഷ് യുവതാരം അൽവാരോ ഓഡ്രിയോസോള റയൽ മാഡ്രിഡിൽ. 6 വർഷത്തേക്കാണ് 22 വയസുകാരനായ താരം റയൽ മാഡ്രിഡിൽ എത്തുന്നത്. നിലവിൽ റയൽ സോസിഡാഡിൽ കളിക്കുന്ന ഓഡ്രിയോസോളയുടെ ട്രാന്‍സ്ഫര്‍ ഫീ 40 മില്യൺ യൂറോയാണ്. താരത്തിന്റെ ട്രാൻസ്ഫർ സംബന്ധിച്ചു ഇരു ടീമുകളും തമ്മിൽ ധാരണയിൽ എത്തി. മെഡിക്കൽ വരും ദിവസങ്ങളിൽ ഉണ്ടാകും.


റൈറ്റ് ബാക്ക് ആയി റയല്‍ സോസിഡാഡിൽ മികച്ച കളി പുറത്തെടുത്ത ഓഡ്രിയോസോള ആവശ്യ സമയങ്ങളിൽ ഒരു വിങ്ങർ ആയും ഉപകരിക്കും. പുതിയ റയൽ കോച്ച് ഹുലൻ ലെപ്പോറ്റെവിക്ക് കീഴിൽ സ്പാനിഷ് ടീമിൽ കളിച്ചിട്ടുള്ള ഓഡ്രിയോസോള രാജ്യത്തിനായി ഒരു ഗോൾ നേടിയിട്ടുണ്ട്. റഷ്യൻ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഒരു കളിയിൽ പോലും കളത്തിലിറങ്ങിയിരുന്നില്ല. ആദ്യ ഇലവനിൽ സ്ഥിരമായ ഡാനി കാർവഹാലിന് പകരക്കാരനായി ആയിരിക്കും ഓഡ്രിയോസോള റയലിൽ കളിക്കുക. നിലവിൽ ടീമിലെ രണ്ടാം റൈറ്റ് ബാക്ക് അച്ചറഫ്‌ ഹാക്കിമി ഇതോടെ ഈ സീസണിൽ ലോണിൽ പോകുമെന്ന് ഉറപ്പായി.

LEAVE A REPLY

Please enter your comment!
Please enter your name here