അന്താരാഷ്ട്ര മത്സരങ്ങളില്‍ പുതിയൊരു നാഴികകല്ല്‌ പിന്നിടാനൊരുങ്ങി സുനില്‍ ഛേത്രി

മുംബൈ ഫുട്ബോൾ അരീനയിൽ ഇന്ന് രാത്രി 8 മണിക്ക് കെനിയയെ നേരിടാൻ ഇന്ത്യന്‍ ടീമിറങ്ങുമ്പോള്‍ ക്യാപ്റ്റന്‍ സുനിൽ ഛേത്രി മറ്റൊരു നാഴികകല്ലിലേക്ക്. ഇന്ത്യയ്ക്ക് വേണ്ടി 100 അന്താരാഷ്ട്ര മത്സരങ്ങള്‍ എന്നാ നാഴികകല്ലാണ് ഛേത്രിയെ തേടിയെത്തുന്നത്. 99-ാം അന്താരാഷ്ട്ര മത്സരം 33-കാരനായ താരം ഹാട്രിക് നേടിയാണ് ആഘോഷിച്ചത്. ഇത് പോലെ ഒരു പ്രകടനമായിരിക്കും ഇന്ന് ഛേത്രിയില്‍ നിന്ന് രാജ്യം പ്രതീക്ഷിക്കുക. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ ചൈനീസ് തായ്പേയിയെ 5-0 ത്തിനു തോൽപ്പിച്ചിരുന്നു. രാജ്യത്തിന്റെ  ഏറ്റവും മികച്ച ഗോൾവേട്ടക്കാരനായ ഛെത്രി 50 അന്താരാഷ്ട്ര ഗോളുകൾ നേടിയ ഏക ഇന്ത്യക്കാരനാണു നിലവില്‍ അന്താരഷ്ട്ര തലത്തില്‍ കളിക്കുന്ന കളിക്കാരില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരില്‍ ക്രിസ്റ്റിയാനോ, മെസ്സിക്കും പുറകില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യന്‍ ക്യാപ്റ്റന്‍.

2005 ൽ പാകിസ്താനിനെതിരെ ക്വറ്റയിൽ അന്താരാഷ്ട്ര തലത്തിൽ അരങ്ങേറ്റം കുറിച്ച ഛെത്രി ആദ്യ മത്സരത്തില്‍ തന്നെ ഗോളും നേടി. ഇന്ത്യയും പാകിസ്ഥാനും ഓരോ ഗോള്‍ നേടി പിരിഞ്ഞ മത്സരത്തില്‍ ഇന്ത്യയുടെ സ്കോറര്‍ ഛേത്രിയായിരുന്നു. 2007 നെഹ്രു കപ്പില്‍ കംബോഡിയക്കെതിരായ മത്സരത്തിൽ തന്റെ ഏഴാമത്തെ മത്സരത്തിലാണ് ആദ്യ അന്താരാഷ്ട്ര ഹാട്രിക് പിറക്കുന്നത്‌. 2012 ൽ എ.എഫ്.സി. ചാലഞ്ച് കപ്പ് യോഗ്യതാ റൌണ്ടിലാണ് ആദ്യമായി ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായത്. ബൈച്ചുങ് ബൂട്ടിയക്ക് ശേഷം ഇന്ത്യന്‍ ഫുട്ബാളിന്റെ മുഖമായി മാറിയ ഛേത്രി തന്റെ കരിയറില്‍ നാല് തവണ ഇന്ത്യന്‍ ഫുട്ബാള്‍ അസ്സോസിയേഷന്റെ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here