സൺറൈസേഴ്‌സ് ഫൈനലിൽ

വാശിയേറിയ പോരാട്ടത്തിനൊടുവിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് IPL 2018 ഫൈനലിൽ. കൊൽക്കത്തയെ  13 റണ്ണിനാണ് ഹൈദരാബാദ് തോൽപ്പിച്ചത്. ബാറ്റുകൊണ്ടും ബോളുകൊണ്ടും തകർപ്പൻ പ്രകടനം കാഴ്ചവയ്ച്ച റാഷിദ്‌ ഖാൻ ആണ് കളിയിലെ കേമൻ. ടോസ് നേടിയ കൊൽക്കത്ത ഫീൽഡിങ് തിരഞ്ഞെടുത്തു. ധവാനൊപ്പം സാഹയാണ് ബാറ്റിംഗ് ഓപ്പൺ ചെയ്തത്. പവർപ്ലേയ് ഓവറുകളിൽ സാഹയുടെ തുഴച്ചിൽ ഹൈദരാബാദിനെ പിന്നോട്ടടിച്ചു. ക്യാപ്റ്റൻ വില്യംസൺ 3 റണ്ണെടുത് പുറത്തായി. അവസാന ഓവറുകളിൽ റാഷിദ്‌ ഖാന്റെ മനോഹരമായ ബാറ്റിംഗ് പ്രകടനം സൺറൈസേഴ്സിനെ മികച്ച സ്കോറിലെത്തിച്ചു. 10 ബോളിൽനിന്നു 2 ഫോറും 4 സിക്സുംഅടക്കം 34 റണ്ണാണ് റാഷിദ്‌ അടിച്ചുകൂട്ടിയത്. 
കൊൽക്കത്തയ്ക്കുവേണ്ട ക്രിസ് ലിന്നും സുനിൽ നരെയ്നും നന്നായി തുടങ്ങി. നരെയ്ൻ 26ഉം നിതീഷ് റാണ 22ഉം റണ്ണുമായി പുറത്തായതോടെ ക്രിസ് ലിൻ പാർട്ണർഷിപ് കെട്ടിപ്പടുക്കാൻ ബുദ്ധിമുട്ടി. മധ്യനിരയിൽ 30 റണ്ണെടുത്ത ശുഭ്മാൻ ഗിൽ മാത്രമാണ് പിടിച്ചുനിന്നത്. ക്രിസ് ലിന്നിനെ പുറത്താക്കി റാഷിദ്‌ ഖാൻ കൊൽക്കത്തയുടെ പ്രതീക്ഷകൾ തകർത്തു. 4 ഓവറിൽ 19 റൺ മാത്രം വഴങ്ങി റാഷിദ്‌ ഖാൻ 3 വിക്കറ്റ് വീഴ്ത്തി. 2 ക്യാച്ചുമായി ഫീൽഡിങ്ങിലും റാഷിദ്‌ തിളങ്ങി. 
IPL 2018 ഫൈനലിൽ സൺറൈസേഴ്‌സ് ചെന്നൈയെ നേരിടും. നേരത്തെ ആദ്യ ക്വാളിഫയർ മത്സരത്തിൽ ചെന്നൈ സൺറൈസേഴ്സിനെ തോൽപ്പിച്ചിരുന്നു. 27ന് മുംബൈയിലാണ് ഫൈനൽ മത്സരം. 

LEAVE A REPLY

Please enter your comment!
Please enter your name here