വാര്‍ രക്ഷയ്ക്കെത്തി : സ്വീഡന് ജയം

ഗോള്‍ രഹിതമായി പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം ടെക്നോളജി രക്ഷക്കെത്തിയപ്പോള്‍ സ്വീഡന്‍ ദക്ഷിണ കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. 65ആം മിനുട്ടില്‍ ലഭിച്ച പെനാൽറ്റി പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു കൊണ്ടാണ് സ്വീഡൻ നിർണായക വിജയം കരസ്ഥമാക്കിയത്. പ്രതിരോധത്തില്‍ ഉറച്ച് രണ്ടു ടീമുകളും കളിച്ചു തുടങ്ങിയ മത്സരത്തിൽ ആദ്യ ഷോട്ട് ഓണ്‍ ടാര്‍ഗെറ്റ് പിറക്കാൻ 20 മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നിരുന്നു. പിന്നീട്ട് കൊറിയൻ ഗോൾ മുഖത്ത് നിരന്തരം അക്രമണങ്ങള്‍ അഴിച്ചു വിട്ട സ്വീഡന്‍ പക്ഷെ ഗോൾ നേടുന്നതിൽ പരാജയപ്പെട്ടു. കൊറിയന്‍ ഗോള്‍ കീപ്പർ ജോ ആണ് സ്വീഡനും ഗോളിനും ഇടയില്‍ പാറ പോലെ ഉറച്ചു നിന്നത്.

രണ്ടാം പകുതിയിലും കാര്യങ്ങള്‍ക്ക് വലിയ വ്യതാസം ഉണ്ടായില്ല. മത്സരം പുരോഗമിക്കവെ 64ആം മിനിറ്റിൽ സ്വീഡിഷ് താരം വിക്ടർ ക്ലാസണെ കിം മിൻ വൂ വീഴ്ത്തിയതിന് റഫറി പെനാല്‍ട്ടി അനുവദിച്ചു. ആദ്യം സ്വീഡിഷ് കളിക്കാരുടെ അപ്പീല്‍ അനുവദിക്കാതിരുന്ന റഫറി പിന്നീടു വാർ ടെക്‌നോളജിയുടെ സഹാത്തോടെ പെനാൽറ്റി വിധിക്കുകയായിരുന്നു. പെനാൽറ്റി എടുത്ത ആൻഡ്രെസ്സ്‌ ഗ്രനഖ്‌വിസ്റ്റ്നു പിഴച്ചില്ല സ്കോര്‍ 1-0. പിന്നീടു രണ്ടു ടീമുകളും നിരന്തരം ഗോളിനായി പൊരുതിയെങ്കിലും നീക്കങ്ങളൊന്നും ലക്ഷ്യം കണ്ടില്ല. 92ആം മിനിറ്റിൽ ബോക്സിൽ മാർക് ചെയ്യപ്പെടാതെ നിന്നിരുന്ന ഹ്വാങ്ങിനു ലഭിച്ച മികച്ച അവസരം നഷ്ടപെടുത്തിയാതോട് കൂടി മത്സരത്തിന്റെ അവസാന വിസില്‍ മുഴങ്ങി.

ഈ കളിയോട് കൂടി അപ്രതീക്ഷിത വഴിത്തിരിവിനാണ് ഗ്രൂപ്പ് എഫില്‍ കളമൊരുങ്ങുന്നത്. ജർമനി അനായാസം കയറി പോകുമെന്ന് കരുതിയ ഗ്രൂപ്പിൽ മെക്സിക്കോയും സ്വീഡനും ഓരോ വിജയങ്ങളുമായി മുന്നിട്ട് നിൽക്കുകയും നാലാമത്തെ ടീമായി അപ്രതീക്ഷിത അട്ടിമറിക്ക് കെൽപ്പുള്ള കൊറിയ നില കൊള്ളുകയും ചെയ്യുമ്പോൾ ലോക ചാമ്പ്യൻമാരുടെ പാത കൂടുതൽ ദുർഘടമാവുകയാണ്. നിലവിലെ ചാമ്പ്യൻസ് ആദ്യ റൗണ്ടിൽ തന്നെ പുറത്താകുന്ന ഈ നൂറ്റാണ്ടിലെ 3 ലോകകപ്പുകളിലും സംഭവിച്ച ചരിത്രം തന്നെയാണ് ജർമൻ ഫാൻസിന്റെ ഉറക്കം കെടുത്തുന്നത്. അടുത്ത മത്സരത്തിൽ സ്വീഡനോട് വഴങ്ങുന്ന സമനില പോലും ചിലപ്പോൾ ജർമനിക്കുള്ള മടക്ക ടിക്കറ്റ് ആയേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here