ലുഷ്‌നികി മുതല്‍ ലുഷ്‌നികി വരെ

32 രാജ്യങ്ങൾ തമ്മിൽ 32 ദിവസം നീണ്ടു നിന്ന ലോകത്തെ ഒരു തുകൽ പന്തോളം ചെറുതാക്കിയ ലോകകപ്പ് എന്ന മഹാമേളക്ക് തിരശീല വീണിരിക്കുകയാണ്. ലുഷ്‌നികിയിൽ തുടങ്ങി സെന്റ് പീറ്റേഴ്‌സ് ബെർഗ്, ഏക്കറിട്ടന് ബർഗ്, കാലിനി ഗ്രേഡ് തുടങ്ങി 12 സ്റേഡിയങ്ങളിലൂടെ സഞ്ചരിച്ചു ആ തുകൽ പന്ത് വിജയകരമായി ഭ്രമണം പൂർത്തിയാക്കിയിരുന്നു. കളി എഴുത്തുകള് കൊണ്ടും ട്രോളുകൾ കൊണ്ടും ഫുട്ബോൾ പ്രേമികൾ ഇത്രെയും സജീവമായ ലോകകപ്പ് മുമ്പ് ഉണ്ടായിട്ടില്ല,
ഫൈനലിൽ മത്സരത്തെ വിജയിച്ചു ഫ്രാൻസും ഹൃദയങ്ങളെ ജയിച്ചു കൊയേഷ്യയും പടിയിറങ്ങി.

ലോകകപ്പ് തുടങ്ങുന്നതിനു മുമ്പ് ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ മെസ്സി, റൊണാൾഡോ, നെയ്മർ തുടങ്ങി സൂപ്പർ താരങ്ങൾക്ക് പിറകെ ആയിരുന്നു, ശരാശരി ഫുട്ബോൾ പ്രേമികളുടെ ത്രിമൂർത്തി താരാധനയെ പൊളിച്ചടുക്കിയാണ് ഈ ലോകകപ്പ് കടന്നു പോയത്.
കഠിനാധ്യാനികളായ മോഡ്രിച്മാരുടെയും എംബാപ്പമാരുടെയും ലോകകപ്പ് ആയിരുന്നു ഇത്. അവഗണനയിൽ അരികുവത്കരിക്കപ്പെട്ട കുടിയേറ്റക്കാരുടെ ലോകകപ്പ്, മനോഹരമായി പന്ത് കളിക്കുന്നതിലല്ല മത്സരം ജയിക്കുന്നതിലാണ് കാര്യമെന്ന് ഓർമപെടുത്തിയാണ് ബ്രസീലും സ്പെയിനും കോയേഷ്യയും മടങ്ങിയത്, സ്വപ്നങ്ങളുടെ ഭാരവുമായി ആവറേജ് ടീമുമായി എത്തിയ മെസ്സിയും ഒറ്റയാൾ പോരാട്ട വീര്യവുമായി എത്തിയ റൊണാൾഡോക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

താരഭാരം ആവശ്യത്തിന് മാത്രം ഉപയോഗിച്ച് മനോഹരമായ ടീം ഗെയിം കളിച്ച ടീമുകൾ ഒക്കെ ലോകകപ്പിനെ ജയിച്ചു, മെസ്സി, റൊണാൾഡോ ഒരു ഫുട്ബോൾ പ്രേമിക്ക് വേണ്ടതെല്ലാം നിങ്ങൾ തന്നു, എന്നാലും കളിക്കാലം കഴിഞ്ഞു കുടുംബത്തോടപ്പം ശിഷ്ട്ടകാലം കഴിയുമ്പോൾ ഷെൽഫിലെ നിറഞ്ഞു നിൽക്കുന്ന വലിയ ഇടത്തിൽ ചെറിയ ഇടത്തിന്റ കുറവ് നിങ്ങളെ അലോസരപ്പെടുത്തും
പുഷ്ക്കസ്സും ക്രയ്‌ഫും അനുഭവിച്ച അതെ മനോവേദന അപ്പോൾ നിങ്ങളെയും പിടികൂടിയേക്കാം, നമുക്ക് ത്രിമൂർത്തികളെ വിട്ട് സംസാരിചക്കാം. നമുക്ക് ലുക്കാക്കുവിനെയും എംബാപ്പമാരെയും കഠിനാധ്യാനികളായ മൻസുകിച്, പെരിസിച്, ഒസാക്കയെയും കുറിച്ച് സംസാരിക്കാം, അവരും അത്ഭുങ്ങൾ നടത്താൻ പോന്നവരാണ്, ഈ ലോകകപ്പ് നമുക്ക് നൽകിയ പാഠം അതാണ്.

ഗോൾ അടിക്കുന്നവർ മാത്രം ആഘോഷിക്കപ്പെടുന്ന പതിവ് രീതി മാറിയിട്ടുണ്ട്, ദൃശ്യത കൂടിയ കളിക്കാരുടെ നിഴലിൽ നിന്ന് കാന്റെയും ബനേഗയും നമ്മുടെ ഹൃദയങ്ങളെ ജയിച്ചത് അങ്ങനെയല്ലേ, കുഞ്ഞന്മാരായ ഐസ്‌ലൻഡും പനമായും നമ്മുക്ക് പാഠമല്ലേ… കാൽ പന്ത് കളിയുടെ മാസം കഴിഞ്ഞു,അടുത്ത ലോകകപ്പിന് നാല് വർഷം കഴിയണം, അവിടെയും പുതിയ ഇതിഹാസങ്ങൾ പിറവിയെടുക്കുമായിരിക്കും, പുതിയ താരോദയങ്ങൾ ഉണ്ടാകുമായിരിക്കും, അത് വരെ ഷൈജുഏട്ടൻ പറഞ്ഞത് പോലെ ടാറ്റ ബൈ ബൈ ഫ്രം ദിസ് ഫുട്ബോൾ കോർണർ⚽

LEAVE A REPLY

Please enter your comment!
Please enter your name here