തമിഴ്നാട് പ്രീമിയര്‍ ലീഗ് മൂന്നാം സീസണില്‍ മലയാളി താരങ്ങള്‍ കളിക്കും

തമിഴ്നാട് പ്രീമിയര്‍ ലീഗ് മൂന്നാം സീസണില്‍ ഓരോ ഫ്രാഞ്ചൈസിയിലും രണ്ട് അന്യ സംസ്ഥാന താരങ്ങളെ ഉള്‍പ്പെടുത്താന്‍ അനുവദിച്ചു തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷന്‍. ഇങ്ങനെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള താരങ്ങളെ പങ്കെടുക്കാന്‍ അനുവദിക്കുന്നതു തമിഴ്നാട്ടിലെ താരങ്ങളുടെ കഴിവുകളെ കൂടുതല്‍ മെച്ചപ്പെടുത്തുവാന്‍ സഹായിക്കുമെന്നാണ് ബോര്‍ഡ് അംഗങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഫ്രാഞ്ചൈസികള്‍ ടീമിലേക്ക് തിരഞ്ഞെടുക്കുന്ന അന്യസംസ്ഥാന താരങ്ങള്‍ ഐപിഎല്‍ 2018ല്‍ പങ്കെടുത്തവരായിരിക്കരുത് എന്നതാണ് തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷന്റെ മുന്നോട്ടുവെക്കുന നിബന്ധന.

മലയാളി താരം റൈഫി വിന്‍സെന്റ് ഗോമസ്, സല്‍മാന്‍ നിസാര്‍, സന്ദീപ്‌ വാര്യര്‍ എന്നിവരാണ് അന്യ സംസ്ഥാന്ന ക്വാട്ടയില്‍ കളിക്കുന്ന മലയാളികള്‍. ഹനുമ വിഹാരി, ഷെല്‍ഡണ്‍ ജാക്സണ്‍, ഉന്മുക്ത് ചന്ദ്, ധര്‍മ്മേന്ദ്ര ജഡേജ എന്നിവരും ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കും. അതാത് സംസ്ഥാന അസോസ്സിയേഷനുകളില്‍ നിന്ന് താരങ്ങള്‍ അനുമതി പത്രം വാങ്ങേണ്ടതായുമുണ്ട്. ടീമില്‍ മാത്രമല്ല അവസാന ഇലവനിലും രണ്ട് താരങ്ങളെ ഇപ്രകാരം ഉള്‍പ്പെടുത്താന്‍ ഫ്രാഞ്ചൈസികള്‍ക്ക് അനുമതിയുണ്ടാകുമെന്നാണ് അറിയുന്നത്.

ഡ്രാഫ്റ്റില്‍ തിരഞ്ഞെടുക്കപെട്ടിട്ടുള്ള അന്യ സംസ്ഥാന താരങ്ങളും ടീമും

Tuti Patriots ¬- Sheldon Jackson (Saurashtra), Salman Nizar (Kerala)
Chepauk Super Gillies ¬- Kedar Devdhar (Baroda), Shaurya Sanandia (Saurashtra) 
Kovai Kings – Dharmendra Jadeja (Saurashtra), Shoraab Dhaliwal (Madhya Pradesh)
Madurai Panthers – Amit Verma (Karnataka), Raiphi Vincent Gomez (Kerala) 
Trichy Warriors – Himmat Singh (Delhi), Lukman Meriwala (Baroda)
Kanchi Veerans – Swapnil Singh (Baroda), Sandeep Warrier (Kerala)
Dindigul Dragons – Arpit Vasavada (Saurashtra), Hanuma Vihari (Andhra Pradesh)
Karaikudi Kaalai – Atit Sheth (Baroda), Unmukht Chand (Delhi)

തമിഴ്നാട് പ്രീമിയര്‍ ലീഗ് മൂന്നാം സീസണ്‍ ജൂലൈ 11 മുതല്‍ ഓഗസ്റ്റ്‌ 12 വരെ 3 വേദികളിലായി 33 ദിവസങ്ങളായി നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here