പരിക്ക്, ഇന്ത്യക്കെതിരായ ട്വന്റി 20 , ഏകദിന മത്സരങ്ങളിൽ നിന്നും ടോം കുറൻ പുറത്ത്.

പേശിവലിവിനെ തുടർന്ന് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ടോം കുറൻ ഇന്ത്യക്കെതിരായ ട്വന്റി 20, ഏകദിന മത്സരങ്ങളിൽ നിന്നും പിന്മാറി. ഡൊമെസ്റ്റിക് ക്രിക്കറ്റിൽ സറെയുടെ താരമായ കുറൻ ഈ സീസണിൽ 4 മത്സരങ്ങൾ കളിച്ചിരുന്നു.

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ കുറൻ ജൂലൈ 17ന് അവസാനിക്കുന്ന ഏകദിന പരമ്പരയ്ക്ക് ശേഷം സറെയ്ക്ക് വേണ്ടി കളിക്കുമെന്നാണ് അറിയിച്ചിരുന്നത്. ടോമിന് പകരക്കാരനായി ബാറ്റ്സ്മാൻ ഡേവിഡ് മലാനെ ട്വന്റി 20 സ്ക്വാഡിൽ ഉൾപ്പെടുത്തി. ഏകദിനപരമ്പരയിൽ പകരക്കാരനാവുക സഹോദരൻ സാം കുറൻ ആയിരിക്കും.

സറെയുടെയും ഇംഗ്ലണ്ടിന്റെയും മെഡിക്കൽ ടീമുകളുടെ മേൽനോട്ടത്തിൽ ഓവലിൽ ചികിത്സയിലാണ് ടോം കുറൻ. ഇന്ത്യക്കെതിരെ 6ആം തീയതികാർഡിഫിലാണ് ഇംഗ്ളണ്ടിന്റെ രണ്ടാം ട്വന്റി 20 മത്സരം.

LEAVE A REPLY

Please enter your comment!
Please enter your name here