വിമ്പിൾഡൺ 2018: നദാൽ, ജോക്കോവിച്ച് മുന്നോട്ട് ഡൊമിനിക് തീം പരിക്ക് മൂലം പിന്മാറി.

വിമ്പിൾഡൺ രണ്ടാം ദിവസം പുരുഷന്മാരുടെ ടെന്നീസ് അട്ടിമറികളൊന്നും ഇല്ലാതെ കടന്നു പോയി. മുൻ ചാമ്പ്യന്മാരായ റാഫേൽ നദാലും നൊവാക് ജോക്കോവിച്ചും അനായാസം രണ്ടാം റൗണ്ടിലേക്ക് മുന്നേറി. നദാൽ നേരിട്ടുള്ള സെറ്റുകളിൽ ദുദി സെലയെ 6-3, 6-3, 6-2 സ്കോറിന് തോല്പിച്ചപ്പോൾ  ജോക്കോവിച്ച് റ്റെനിസ് സാൻഡ്‌ഗ്രേയനെ 6-3, 6-1, 6-2 സ്കോറിന് തറപറ്റിച്ചു.

അലക്സാണ്ടർ സെവ്‌രെവ്,ജുവാൻ മാർട്ടിൻ ഡെൽ പോട്രോ, കൈൽ എഡ്മണ്ട്, നിക്ക് കിർഗിയോസ് എന്നിവരും വിജയത്തോടെ മുന്നേറി. ഫ്രഞ്ച് ഓപ്പൺ രണ്ടാം സ്ഥാനക്കാരൻ ഡൊമിനിക് തീം മർക്കോസ് ബാഗ്ദാറ്റിസിനോട് 6-4, 7-5, 2-0 എന്ന സ്കോറിന് പിന്നിട്ട് നിൽക്കെ പുറം വേദനയെ തുടർന്ന് പിന്മാറി.

വിമ്പിൾഡൺ 2018ൽ ഇതുവരെ സീഡിങ്ങുള്ള 21 താരങ്ങൾ ആദ്യ റൗണ്ടിൽ പുറത്തായി. 11 പുരുഷന്മാരും 10 വനിതകളുമാണ് 32 അംഗ സീഡിങ്ങിൽ ഇതുവരെ പുറത്തായത്. ഇന്ന് നടക്കുന്ന മത്സരങ്ങളിൽ റോജർ ഫെഡറർ,സെറീന വില്യംസ്,വീനസ് വില്യംസ്, മരിൻ സിലിച്ച്, മീലൊസ് റവോണിക് എന്നി വമ്പൻ പേരുകൾ കളത്തിലിറങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here