ഗോളിയില്ല !! ടുണിഷ്യയുടെ ഗോള്‍ വല കാക്കാന്‍ മുന്നേറ്റ നിര താരം

മത്സരഫലം അപ്രസക്തമായ ടുണീഷ്യ vs പനാമ മത്സരത്തിൽ ഗോളിയാകാൻ ടുണീഷ്യൻ ഫോർവേഡ് ഫഖ്‌റെദ്ദീന്‍ ബെന്‍ യൂസഫ്‌. ടീമിലെ പ്രധാന രണ്ടു ഗോൾകീപ്പർമാർക്കും പരിക്കേറ്റതിനാലാണ് യൂസഫ് ഗോൾകീപ്പറായി സ്ക്വാഡിൽ ഇടം പിടിക്കുക.

ടീമിന്റെ ഒന്നാം നമ്പർ ഗോളി മൗസ് ഹസൻ ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ മത്സരത്തിനിടെ പരിക്കേറ്റ് പിന്വാങ്ങിയിരുന്നു. പകരമെത്തിയ രണ്ടാം നമ്പർ ഗോള്‍കീപ്പര്‍  ഫാറൂഖ് ബെന്‍ മുസ്തഫക്ക് ബെൽജിയത്തിന് എതിരായ മത്സരത്തിൽ കാൽമുട്ടിന് പരിക്കേറ്റു. ഇതോടെ ടീമിന്റെ മൂന്നാം നമ്പർ ഗോളി അയ്മന്‍ മത്‌ലൂത്തി ഇന്ന് കളത്തിലിറങ്ങും. റിസർവ് ഗോള്‍ കീപ്പര്‍ ആയിരിട്ടാണ് ഫഖ്‌റെദ്ദീന്‍ ബെന്‍ യൂസഫ്‌നെ സ്ക്വാഡിൽ ഉൾപ്പെടുത്തുക.

പുതിയ ഗോൾ കീപ്പറെ എത്തിക്കുന്നതിനായി ടുണീഷ്യ ഫിഫയ്ക്ക് അപ്പീൽ നൽകിയിരുന്നു. എന്നാൽ ഫിഫയുടെ നിയമങ്ങൾ പ്രകാരം ടൂർണമെന്റിന്റെ ഇടയിൽ വച്ച് കളിക്കാരെ മാറ്റാൻ സാധ്യമല്ല. മുൻപേ തന്നെ ഇരു ടീമുകളും ടൂർണമെന്റിൽ നിന്നും പുറത്തായിരുന്നു. ഇരു ടീമുകൾക്കും അഭിമാന വിജയം  മാത്രമായിരിക്കും ലക്ഷ്യം. ഇന്ത്യൻ സമയം രാത്രി 11:30ന് ആണ് മത്സരം.

LEAVE A REPLY

Please enter your comment!
Please enter your name here