യുക്രെയിനിയന്‍ യുവ ഗോള്‍ കീപ്പര്‍ ഇനി റയല്‍ മാഡ്രിഡിനായി വല കാക്കും.

യുക്രയിനിയന്‍ ഗോള്‍ കീപ്പര്‍ ആന്ദ്രെ ലൂണിന്‍ ഇനി റയല്‍ മാഡ്രിഡിനായി വല കാക്കും. 19 കാരനായ താരം സോര്യ ലുവാൻസ്കൻസില്‍ നിന്നാണ് ആറു വര്‍ഷത്തെ കരാറില്‍ റയലില്‍ എത്തുന്നത്‌. റയല്‍ സോസിഡാഡ്, ലിവര്‍പൂള്‍, യുവന്റസ് എന്നീ ക്ലബുകള്‍ താരത്തിനു പുറകെയുണ്ടായിരുന്നെങ്കിലും ലൂണിന്‍ റയലില്‍ എത്തുകയായിരുന്നു. യുക്രൈൻ ദേശീയ ടീമിന് വേണ്ടി കളിച്ചിടുള്ള ഗോള്‍ കീപ്പര്‍മാരില്‍ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോര്‍ഡ്‌ നിലവില്‍ ലൂണിന്റെ പേരിലാണ്. റയല്‍ മാഡ്രിഡ്‌ തങ്ങളുടെ വെബ്സൈറ്റ് വഴിയാണ് വാര്‍ത്ത‍ പുറത്തു വിട്ടത്.

191 സെന്റിമീറ്റര്‍ ഉയരക്കാരനായ താരം കഴിഞ്ഞ സീസണില്‍ സോര്യ ലുവാൻസ്കൻസിനു വേണ്ടി 29 ലീഗ് മത്സരങ്ങളില്‍ വല കാത്തു. 17ആം വയസ്സില്‍ ദിനിപ്രൊ ഡനിപ്രാപ്ടോറോസ്ക് (Dnipro Dnipropetrovsk) ലൂടെയാണ് ലൂണിന്‍ പ്രൊഫഷണല്‍ ഫുട്ബോളില്‍ അരങ്ങേറ്റം കുറിച്ചത്. യുക്രയിനു വേണ്ടി കഴിഞ്ഞ മാര്‍ച്ചില്‍ സൗദിയ്ക്കെതിരായ മത്സരത്തിലാണ് ലൂണിന്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചത്. ഈ മാസം അല്‍ബേനിയുമായി നടന്ന മത്സരത്തിലും ലൂണിന്‍ ആയിരുന്നു ദേശീയ ടീമിന്റെ വല കാത്തത്. നിലവില്‍ കോസ്റ്റാറിക്കന്‍ താരമായ കേയ്ലര്‍ നവാസാണ് റയലിന്റെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍. നിലവിൽ എ എസ് റൊമയിൽ കളിക്കുന്ന ബ്രസീല്‍ താരം അല്ലിസന്‍ റയലിലെത്തിയെക്കുമെന്നുള്ള അഭ്യുഹങ്ങളും ശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here