ടെസ്റ്റ്‌ ക്രിക്കറ്റിൽ 100 വിക്കറ്റ് തികച്ചു ഉമേഷ്‌ യാദവ്

ഉമേഷ് യാദവ് ടെസ്റ്റ് ക്രിക്കറ്റിൽ 100 വിക്കറ്റ് തികച്ചു. ഇന്ത്യക്കുവേണ്ടി ടെസ്റ്റിൽ 100 വിക്കറ്റ് നേട്ടം കരസ്ഥമാക്കുന്ന 22ആമത്തെ താരമാണ് ഉമേഷ് യാദവ്. 37 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് ഉമേഷിന്റെ നേട്ടം. അഫ്ഗാനിസ്ഥാനെതിരെ ബാംഗ്ലൂരിൽ നടക്കുന്ന ടെസ്റ്റിൽ റഹ്മത് ഷായുടെ വിക്കറ്റ് വീഴ്ത്തിയാണ് ഉമേഷ് 100 തികച്ചത്.
അതേസമയം രവിചന്ദ്രൻ അശ്വിൻ ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റുവേട്ടക്കാരുടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കയറി. കരിയറിൽ 311 വിക്കറ്റുകൾ വീഴ്ത്തിയ സഹീർഖാനെ മറികടന്നാണ് അശ്വിൻ 4ആം സ്ഥാനം കരസ്ഥമാക്കിയത്. അഫ്ഗാനിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് അവസാനിക്കുമ്പോൾ അശ്വിന്റെ വിക്കറ്റ് നേട്ടം 315 ആയി. 

LEAVE A REPLY

Please enter your comment!
Please enter your name here