ആന്ദ്രേ ഗോമസിനുവേണ്ടി ആഴ്‌സണൽ രംഗത്ത്

ബാർസിലോണ താരം ആന്ദ്രേ ഗോമസിനെ ടീമിലെത്തിക്കാൻ ആഴ്സണലിന്റെ കോച്ച് ഉനായി എമറിയുടെ നീക്കം. ബാഴ്സയിൽ കഴിഞ്ഞ സീസണിൽ കാര്യമായ പ്രകടനങ്ങളൊന്നും പോർച്ചുഗൽ താരമായ ഗോമസ് കാഴ്ചവച്ചിട്ടില്ല. എന്നിരുന്നാലും ആഴ്‌സണൽ മധ്യനിരയിൽ താരത്തിന് അത്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് എമറിയുടെ പ്രതീക്ഷ.

പരിമിതമായ ഫണ്ട്‌ മാത്രമാണ് ആഴ്‌സണലിനു ട്രാൻസ്ഫർ ആവശ്യങ്ങൾക്കായി ഉള്ളത് എന്നതാണ് ട്രാൻസ്ഫർ നീക്കത്തിനുള്ള വിലങ്ങുതടി. 24കാരനായ താരത്തിന് ബാർസ ഏകദേശം 30 മില്യൺ പൗണ്ട് വിലയിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈയൊരു സാഹചര്യത്തിൽ മറ്റേതെങ്കിലും ആഴ്‌സണൽ താരത്തിനെ വിൽക്കുകയും, അതിൽനിന്നും ലഭിക്കുന്ന പണം ഗോമസിനുവേണ്ടി ചെലവഴിക്കുകയും ചെയ്യുന്നതിനുവരെ എമറി തയ്യാറാണെന്നാണ് റിപ്പോർട്ടുകൾ. വലൻസിയയിൽനിന്നും 2016ലാണ് ഗോമസ് ബാഴ്സയിലെത്തിയത്. സ്ഥിരമായി മധ്യനിരയിൽ സ്ഥാനംകണ്ടെത്താൻ ഗോമസിന് കഴിഞ്ഞിരുന്നില്ല. ബാഴ്സയ്ക്കായി 78 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം 3 ഗോളുകൾ നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here