ഏഷ്യന്‍ ഗെയിംസിനു സംയുക്ത കൊറിയന്‍ ടീം

ആഗസ്റ്റിൽ ഇന്തോനേഷ്യയില്‍ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഉത്തര കൊറിയയും ദക്ഷിണ കൊറിയയും സംയുക്തമായി മത്സരിക്കാന്‍ തീരുമാനമായി. തങ്ങളുടെ ഐക്യത്തിന്റെ അടയാളമായി ഏഷ്യന്‍ ഗെയിംസിന്റെ മാര്‍ച്ച്‌പാസ്റ്റില്‍ ഒരുമിച്ചു അണിനിരക്കാനും ഇരു രാജ്യങ്ങളും ധാരണയായി. രണ്ടു രാജ്യങ്ങള്‍ക്കുമിടയിലുള്ള അതിര്‍ത്തി മേഖലയില്‍ നയതന്ത്രപ്രതിനിധികള്‍ നടത്തിയ കൂടിക്കഴ്ചയിലാണ് തീരുമാനങ്ങള്‍ ഉടലെടുത്തത്. കൊറിയ എന്ന നാമത്തിനു കീഴില്‍ കൊറിയന്‍ പെനിന്‍സുല കൊടിയ്ക്ക് കീഴിലാവും താരങ്ങള്‍ മാര്‍ച്ച് പാസ്റ്റിനു അണി നിരക്കുക.

നേരത്തെ ദക്ഷിണ കൊറിയ ആതിഥേയത്വം വഹിച്ച ശീതകാല ഒളിമ്പിക്സില്‍ ഇരു രാജ്യങ്ങളും സംയുക്തമായി മാര്‍ച്ച്‌ പാസ്റ്റില്‍ അണിനിരന്നിരുന്നു. വനിതകളുടെ ഐസ് ഹോക്കിയില്‍ ഇരു കൊറിയകളുടെയും സംയുക്ത ടീമായിരുന്നു മത്സരിച്ചത്. 2018 ലെ ഏഷ്യന്‍ ഗെയിംസ് ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലും, പാലേംബാങ്ങിലുമായി ഓഗസ്റ്റ്‌ 18 മുതല്‍ സെപ്റ്റംബര്‍ 2 വരെ നടക്കും

LEAVE A REPLY

Please enter your comment!
Please enter your name here