ഗാരെത് ബെയ്‌ലിനെ ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്

റയൽ മാഡ്രിഡ്‌ സൂപ്പർതാരം ഗാരത് ബെയ്‌ലിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നതായി റിപ്പോർട്ട്‌. ലിവർപൂളിനെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബെയ്ൽ 2 ഗോളടിച്ചിരുന്നു. 28 വയസുകാരനായ താരത്തെ യൂണൈറ്റഡിലെത്തിക്കാൻ കോച്ച് ജോസേ മൗറിഞ്ഞോ താല്പര്യപ്പെടുന്നതായി നേരത്തെതന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 

‘The Time’ൽ വന്ന റിപ്പോർട്ടുകൾ അനുസരിച്ചു മൗറിഞ്ഞോ യുണൈറ്റഡ് എക്സിക്യൂട്ടീവ് വൈസ് ചെയർമാനായ എഡ് വുഡ്‌വേഡുമായി ബെയ്‌ലിന്റെ ട്രാൻസ്ഫർ സംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു. അതേസമയം ബെയ്ലും ഏജന്റ് ജോനാഥാൻ ബാർനെറ്റും താരത്തിന്റെ റയൽ മാഡ്രിഡിലെ ഭാവിയെ സംബന്ധിച്ച ചർച്ചകൾക്കായി റയൽ മാഡ്രിഡ്‌ മാനേജ്‌മെന്റിനെ ബന്ധപ്പെട്ടിരുന്നു. 

കഴിഞ്ഞ സീസണിൽ റയലിനുവേണ്ടി തുടർച്ചയായി സ്റ്റാർട്ടിങ് XIൽ സ്ഥാനം കണ്ടെത്താൻ ബെയ്‌ലിനായിരുന്നില്ല. പരിക്കും ഫോമില്ലായ്‌മയുമായിരുന്നു പ്രധാന കാരണങ്ങൾ. 100 മില്യൺ പൗണ്ടാണ് ബെയ്ലിന് യുണൈറ്റഡ് നൽകാൻ ഉദേശിക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. റയലിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്ന ബെയ്ലിന് യുണൈറ്റഡിന്റെ ഓഫർ റയൽ അധികൃതരുമായുള്ള ചർച്ചയിൽ മുതൽക്കൂട്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here