അവസാന നിമിഷത്തെ ഗോളിൽ ഉറുഗ്വായ്ക്ക് ജയം.

സലാ ഇല്ലാത്ത ഈജിപ്തിനെ എളുപ്പത്തിൽ തളയ്ക്കാമെന്ന കണക്കുകൂട്ടലിൽ എത്തിയ ഉറുഗ്വായ്ക്ക് വിജയം എളുപ്പമായിരുന്നില്ല. മത്സരത്തിലുടനീളം പൊരുതിക്കളിച്ച ഈജിപ്ത് പെനാൽറ്റി ബോക്സിൽ അവസരങ്ങൾ തുലയ്ക്കുകയായിരുന്നു. സമനിലയെന്നു ഉറപ്പിച്ച നിമിഷത്തിലാണ് ഉറുഗ്വായുടെ വിജയഗോൾ പിറന്നത്. മുഹമ്മദ്‌ സലായുടെ മുഖം ഈജിപ്തിലെ മുഴുവൻ ആരാധകരുടെയും മനോവികാരം പ്രതിഫലിപ്പിക്കുന്നുണ്ടായിരുന്നു.

സെന്റർ ബാക്ക് ഗിമെനസാണ് ഫ്രീകിക്കിൽ നിന്നുള്ള ഹെഡറിൽ 89ആം മിനിറ്റിൽ സ്കോർ ചെയ്തത്. സുവാരസും കവാനിയും അവസരങ്ങൾ നഷ്ടപ്പെടുത്തിയ മത്സരത്തിൽ ഈജിപ്ത് ഗോളി മൊഹമ്മദ് എൽ ഷെനാവിയും മികച്ചു നിന്നു. ഈ വിജയത്തോടെ ഗ്രൂപ്പിലെ താരതമ്യേന ദുർബലരായ റഷ്യയെയും, സൗദി അറേബ്യയെയും എളുപ്പത്തിൽ മറികടന്ന് ഗ്രൂപ്പ്‌ ചാമ്പ്യന്മാർ ആവാനുള്ള സാധ്യത ഉറുഗ്വായ്ക്ക് ലഭിച്ചു.

1970നു ശേഷം ആദ്യമായാണ് ഉറുഗ്വായ് വേൾഡ് കപ്പിലെ തങ്ങളുടെ ഉദ്ഘാടന മത്സരം ജയിക്കുന്നത്. മത്സരത്തിൽ മോശം പ്രകടനമായിരുന്നെങ്കിലും മൂന്നു പോയിന്റുമായി മടങ്ങാനായത് ഉറുഗ്വായ്ക്ക് ആശ്വാസമേകുന്നതാണ്. ഉറുഗ്വായുടെ അടുത്ത മത്സരം 20ന് സൗദി അറേബ്യയുമായാണ്. ഈജിപ്ത് 19ന് റഷ്യയെ നേരിടും.

LEAVE A REPLY

Please enter your comment!
Please enter your name here