പരിക്ക് മാറിയെങ്കിലും വിജയം കാണാനാവാതെ വാവ്റിങ്ക.

ഇറ്റാലിയൻ ഓപ്പണിൽനിന്ന് സ്റ്റാൻ വാവ്റിങ്ക പുറത്ത്. കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന്ന വാവ്റിങ്ക ഫെബ്രുവരിക്കുശേഷം ആദ്യമായാണ് മത്സരരംഗത്തു ഇറങ്ങിയത്. 55ആം റാങ്കുകാരനായ അമേരിക്കയുടെ സ്റ്റീവ് ജോൺസനാണ് വാവ്റിങ്കയെ തോൽപ്പിച്ചത്. സ്കോർ 6-4, 6-4. ഫോം കണ്ടെത്താനാവാതെ വിഷമിച്ച താരം 30 അൺഫോർസ്ഡ് എറർ ആണ് മത്സരത്തിൽ വരുത്തിയത്. 

മൂന്നുവട്ടം ഗ്രാൻഡ്സ്ലാം കിരീടം നേടിയ വാവ്റിങ്ക തിരിച്ചുവരാനാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ്. “ഞാൻ എന്റെ മികവിനടുത്തെത്താറായി, ഇനിയും മത്സരങ്ങളിൽ പങ്കെടുത്ത്‌ മെച്ചപ്പെടാനുള്ള സമയമാണ് വേണ്ടത്. കായികക്ഷമതയുടെ കാര്യത്തിൽ ഞാൻ തൃപ്തനാണ്. ഇന്നത്തെ മത്സരം അൽപ്പം കടുപ്പമായിരുന്നു” താരം പറഞ്ഞു. 

2017ലെ ജനീവ ഓപ്പൺ വിജയത്തിനുശേഷം ഇതുവരെ പ്രധാനപ്പെട്ട ടൂർണമെന്റുകളിലൊന്നും വാവ്റിങ്ക കിരീടം നേടിയിട്ടില്ല. ലോകറാങ്കിങ്ങിൽ 3ആം സ്ഥാനംവരെ മുൻപ് എത്തിയിട്ടുള്ള താരം നിലവിലെ റാങ്കിങ്ങിൽ 23ആം സ്ഥാനത്താണ്. 

LEAVE A REPLY

Please enter your comment!
Please enter your name here