ഒന്നാം ടെസ്റ്റ് ബംഗ്ലാദേശ് ഇന്നിങ്‌സ് തോൽവിയിലേക്ക്.

വെസ്റ്റ് ഇൻഡീസുമായി നടക്കുന്ന ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശ് ഇന്നിങ്‌സ് തോൽവിയിലേക്ക് നീങ്ങുന്നു. ആദ്യ ഇന്നിങ്സിൽ ബംഗ്ലാ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്തായ ടീമിന് രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകർച്ച.

മികച്ച ബൗളിങ് പ്രകടനത്തിന് ശേഷം ഒന്നാമിന്നിങ്സ് ബാറ്റിങ്ങിന് എത്തിയ വെസ്റ്റിൻഡീസ് 406 റൺസ് നേടി പുറത്തായി. സെഞ്ചുറി നേടിയ ക്രെയ്ഗ് ബ്രാത് വൈറ്റും അർധ സെഞ്ചുറി കണ്ടെത്തിയ ഡേവോൻ സ്മിത്തും ഷായ് ഹോപ്പും ചേർന്ന് വെസ്റ്റിൻഡീസിന് 363 റൺസിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് നേടിക്കൊടുത്തു.

വിൻഡീസിനെ പുറത്താക്കിയ ശേഷം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ഒന്നാമിന്നിങ്ങിസിലെ പിഴവുകൾ തുടർന്നു. നാലാം ഓവറിൽ ഓപ്പണർ തമീം ഇഖ്ബാലിന്റെയും മോമിനുൽ ഹഖിന്റെയും വിക്കറ്റുകൾ നേടി ഷാനോൺ ഗബ്രിയേൽ ആണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. 15ആം ഓവറിൽ 50-6 എന്ന നിലയിലേക്ക് ചുരുങ്ങിയ ബംഗ്ലാദേശിനായി അംഗീകൃത ബാറ്സ്മാനായി ബാക്കിയുള്ളത് മഹമ്മദുള്ള മാത്രമാണ്.

രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ ബംഗ്ലാദേശ് 62-6 എന്ന നിലയിലാണ്. നിലവിൽ വെസ്റ്റിൻഡീസിന് 300 റൺസ് ലീഡുണ്ട്. ആദ്യ ഇന്നിങ്സിൽ ബംഗ്ലദേശ് ബാറ്റിങ്ങിനെ തകർത്ത കെമർ റോച്ച് ഇന്നലെ പേശിവലിവിനെ തുടർന്ന് ബൗളിംഗിന്എത്തിയില്ല. ഷാനോൺ ഗബ്രിയേൽ 4 വിക്കറ്റും ക്യാപ്റ്റൻ ജെസൺ ഹോൾഡർ 2 വിക്കറ്റും വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here