വോൾസ്ബർഗിന് നിർണായക ജയം

     ഇന്നലെ നടന്ന ബുണ്ടസ്‌ലീഗാ റെലെഗേഷൻ പ്ലേയോഫ്‌ മത്സരത്തിൽ നിർണായക ജയവുമായി വോൾസ്ബർഗ്. രണ്ടാം ഡിവിഷൻ എതിരാളികളായ ഹോൾസ്റ്റെൻ കീലിനെ ഒന്നിനെതിരെ മൂന്നു ഗോളിനാണ് വോൾസ്ബർഗ് പരാജയപ്പെടുത്തിയത്. വിജയിച്ചു എങ്കിലും സ്വന്തം മൈതാനത്തു വിലപ്പെട്ട ഒരു എവേ ഗോൾ ഹോൾസ്റ്റെയ്ൻ നേടി എന്നത് വോൾസ്ബർഗിന് ചെറിയൊരു തലവേദന സമ്മാനിക്കുന്നു.വോൾസ്ബർഗിന് വേണ്ടി ഒറിഗി, ബ്രെകാലോ, മാലി എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഹോൾസ്റ്റെൻ കീലിനു വേണ്ടി ഷിൻഡ്‌ലെർ നിർണായക എവേ ഗോൾ നേടി.                                                 

ഒന്നാം ഡിവിഷനിൽ അവസാന രണ്ടു സ്ഥാനക്കാർ രണ്ടാം ഡിവിഷനിലേക്കു തരം താഴ്ത്തപ്പെടുമ്പോൾ രണ്ടാം ഡിവിഷനിലെ ആദ്യ രണ്ടു സ്ഥാനക്കാർക്ക് നേരിട്ട് ഒന്നാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുകയും രണ്ടാം ഡിവിഷനിലെ മൂന്നാം സ്ഥാനക്കാരും ഒന്നാം ഡിവിഷനിലെ പിന്നിൽ നിന്നും മൂന്നാമതെത്തിയവരും പരസ്പരം പ്ലേയോഫ്‌ കളിക്കുക എന്നതുമാണ് ബുണ്ടസ്‌ലീഗാ രീതി. പ്ലേ ഓഫ്‌ രണ്ടു പാദ മത്സരമായാണ് നടത്തപ്പെടുക. ജയിക്കുന്നവർ ഒന്നിലേക്കും തോൽക്കുന്നവർ രണ്ടാം ഡിവിഷനിലേക്കും പോകും.കൊളോൺ ,ഹാംബർഗ് എന്നിവർ നേരിട്ട് തരം താഴ്ത്തപ്പെട്ടപ്പോൾ ഡൂസ്സൽഡോർഫ് ,നുറെൻബർഗ്‌ എന്നീ ടീമുകൾക്ക് നേരിട്ട് പ്രൊമോഷൻ ലഭിച്ചു.

ഡി ബ്രൂയിൻ എന്ന സൂപ്പർ താരത്തെ നഷ്ടപ്പെടുത്തിയതിനു ശേഷം ഇതു രണ്ടാം തവണയാണ് വോൾസ്ബർഗ് റെലെഗേഷൻ പ്ലേ ഓഫ്‌ കളിക്കേണ്ടി വരുന്നത്. 13 ആം മിനുട്ടിൽ ഒറിഗിയിലൂടെ മുന്നിലെത്തിയ വോൾസ്ബർഗ് 34 ആം മിനുട്ടിൽ എവേ ഗോൾ വഴങ്ങിയെങ്കിലും 40ആം മിനുട്ടിൽ ബ്രെകലോയും 56ആം മിനുട്ടിൽ മാലിയും വോൾസ്ബർഗിന്റെ നിലനില്പിനാവശ്യമായ ഗോളുകൾ നേടി.

ചൊവ്വാഴ്ച നടക്കുന്ന രണ്ടാം പാദത്തിൽ 2-0 ന് ജയിച്ചാൽ ഹോൾസ്റ്റെയിൻ കീലിനു ഒന്നാം ഡിവിഷനിലേക്കു പ്രൊമോഷൻ നേടാം.എന്നാൽ നിലവിലെ സ്ഥിതി വച്ചു മേൽകൈ വോൾസ്ബർഗിനാണ്. രണ്ടാം പാദ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

LEAVE A REPLY

Please enter your comment!
Please enter your name here