വനിതകളുടെ ഏഷ്യാകപ്പ്‌ മത്സരങ്ങൾക്ക് നാളെ തുടക്കമാകും

വനിതകളുടെ ഏഷ്യ കപ്പ് മത്സരങ്ങൾക്ക് നാളെ മലേഷ്യയിൽ തുടക്കമാവും.ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, മലേഷ്യ, പാകിസ്ഥാൻ, തായ്ലൻഡ് എന്നീ 6 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ആറിൽ ആറു തവണയും കിരീടം ചൂടിയ ഇന്ത്യക്ക് തന്നെയാണ് ഇത്തവണയും സാധ്യത കല്പിക്കപ്പെടുന്നത്. ആദ്യ 4 ടൂർണമെന്റുകൾ ഏകദിന മത്സരങ്ങളായിരുന്നു. പിന്നീട് ഏഷ്യ കപ്പ് മത്സരങ്ങൾ ട്വന്റിട്വന്റി ഫോര്മാറ്റിലേക്ക് മാറ്റുകയായിരുന്നു. ആദ്യത്തെ 4 ടൂര്ണമെന്റിലും ശ്രീലങ്കയാണ് ഫൈനലിൽ ഇന്ത്യയോട് ഏറ്റുമുട്ടിയ ടീം. ട്വന്റിട്വന്റി ഫോർമാറ്റിൽ 2 തവണയും പാകിസ്ഥാൻ ഫൈനലിലെത്തി.
6 ദിവസങ്ങളിലായി 16 മത്സരങ്ങളാണ് ടൂർണമെന്റിൽ ഉള്ളത്. ജൂൺ 6ന് ക്വലാലംപൂരിലെ കിൻരാര അക്കാഡമി ഓവൽ സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുക. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. വനിതകളുടെ ബിഗ് ബാഷ് ലീഗ്, വേൾഡ് കപ്പ് ടൂർണമെന്റ് എന്നിവയ്ക്ക് കൂടുതൽ പ്രചാരം ലഭിച്ച സാഹചര്യത്തിൽ, ഏഷ്യാകപ്പ് മത്സരങ്ങൾ വനിതാ ക്രിക്കറ്റിന്റെ സ്വീകാര്യത കൂട്ടുന്നതിന് സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here