ഫ്രഞ്ച് ഓപ്പൺ – ജോക്കോവിച്ചിന് തോൽവി

ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ ജോക്കോവിച്ചിന് തോൽവി. സ്കോർ 6-3 7-6 (7-4) 1-6 7-6 (13-11). ലോകറാങ്കിങ്ങിൽ 72ആം സ്ഥാനത്തുള്ള ഇറ്റാലിയൻ താരം മാർക്കോ ചേച്ചിനാറ്റോ ആണ് 12 തവണ ഗ്രാൻഡ്സ്ലാം ചാമ്പ്യനായ ജോക്കോവിച്ചിനെ അട്ടിമറിച്ചത്. ജയത്തോടെ 1978ന് ശേഷം ഫ്രഞ്ച് ഓപ്പൺ സെമി ഫൈനലിലെത്തുന്ന ആദ്യത്തെ ഇറ്റാലിയൻ താരമായിമാറി മാർക്കോ. 
ആദ്യ സെറ്റ് അനായാസം മാർക്കോ സ്വന്തമാക്കി. രണ്ടാം സെറ്റിൽ ജോക്കോവിച് പൊരുതിയെങ്കിലും മത്സരം ടൈ ബ്രേക്കറിൽ മാർക്കോ നേടി. മൂന്നാം സെറ്റിൽ കാര്യങ്ങൾ മാറിമറിഞ്ഞു. പ്രതാപകാലത്തെ ഓർമിപ്പിക്കുന്ന ഷോട്ടുകളുമായി ജോക്കോവിച് 6-1 എന്ന സ്കോറിന് മത്സരത്തിലേക്ക് തിരിച്ചുവന്നു. അവസാന സെറ്റിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടന്നതെങ്കിലും, കൂടുതൽ അൺഫോർസ്ഡ് എററുകൾ വരുത്തിയത് ജോക്കോവിച്ചിന് വിനയായി. 
സെമിഫൈനലിൽ ഓസ്‌ട്രേലിയയുടെ ഡൊമിനിക് തിയേം ആണ് മാർക്കോ ചേച്ചിനാറ്റോയുടെ എതിരാളി. തോൽവിയിലും ജോക്കോവിച്  ഫോമിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനകൾ നൽകിയത് ആരാധകർക്ക് ആശ്വാസമേകും.  

LEAVE A REPLY

Please enter your comment!
Please enter your name here