റഷ്യന്‍ ലോകകപ്പില്‍ റൊണാൾഡോയ്ക്ക് റെക്കോർഡോടെ തുടക്കം

2018 ലോകകപ്പിലെ ആദ്യ മത്സരത്തിൽ റൊണാൾഡോയ്ക്ക് റെക്കോർഡോടെ തുടക്കം. നാലു ലോകകപ്പിൽ ഗോൾ നേടുന്ന നാലാമത്തെ കളിക്കാരൻ ആയി ക്രിസ്റ്റാനോ റൊണാൾഡോ. പെലെ, സീലർ, ക്ലോസെ എന്നിവരാണ് റൊണാൾഡോക്ക് മുമ്പ് ഈ നേട്ടത്തിൽ എത്തിയവർ.

2006 ലോകകപ്പിൽ ഇറാന് എതിരെ ലോകകപ്പിൽ തന്റെ ആദ്യ ഗോൾ നേടിയ ക്രിസ്റ്റാനോ പിന്നീട് 2010, 2014 ലോകകപ്പുകളിലും ഗോൾ നേടി. തുടർന്ന് 2018 ലോകകപ്പിലെ തന്റെ ആദ്യ മത്സരത്തിൽ സ്പെയിന് എതിരെ പെനാൽറ്റിയിലൂടെ നേടിയ ഗോളിലൂടെ തുടർച്ചയായ നാലാം ലോകകപ്പിലും ഗോൾ നേടുക എന്ന അപൂർവ നേട്ടത്തിന് ഉടമയായി.

ഇതോടൊപ്പം തന്നെ തുടർച്ചയായ 8 പ്രധാന ടൂര്‍ണമെന്റുകളിലും ഗോൾ നേടുന്ന ചരിത്രത്തിലെ ആദ്യ കളിക്കാരൻ ആകുവാനും പോർച്ചുഗൽ നായകനായി.

LEAVE A REPLY

Please enter your comment!
Please enter your name here