അച്ഛനെ തടവറയിലാക്കിയവരുടെ നെഞ്ചും കൂട് തകര്‍ത്തു ഷാക്ക

ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമാണ് ഫുട്ബോള്‍ വേള്‍ഡ് കപ്പ്. ഒളിമ്പിക്സിനെക്കാളും പ്രേക്ഷക പ്രീതിയും, താരമൂല്യവും ഒക്കെ കാല്‍ പന്തിന്റെ മാമാങ്കത്തിനാണെന്നു നിസംശയം പറയാം. മിക്കപോഴും ഫുട്ബോൾ മൈതാനങ്ങളിൽ പ്രകടമാകുന്നത് കളിമികവ് മാത്രമല്ല. രാഷ്ട്രീയ, സാമുഹിക വിഷയങ്ങൾ തുടങ്ങി മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എന്തിനും കാൽപ്പന്തിനെ പേറുന്ന പുല്‍മൈതാനങ്ങളില്‍ സ്ഥാനമുണ്ട്. സ്വിറ്റ്സർലാൻഡും സെർബിയയും തമ്മിലുള്ള മത്സരത്തിലെ സ്വിസ് പോരാട്ടത്തിനു ഇത് പോലത്തെ ഒരു രാഷ്ട്രീയ പോരാട്ടത്തിന്റെ കഥ കൂടി പറയാനുണ്ട്.

പൊതുവെ അന്താരാഷ്ട്ര വിഷയങ്ങളില്‍ ന്യുട്രല്‍ മനോഭാവവും, സമാധാന പ്രിയരുമായ സ്വിറ്റ്സര്‍ലാന്‍ഡ് എങ്ങേനയാണ്‌ ഈ വിഷയത്തില്‍ ഒരു ഭാഗത്ത്‌ വന്നതെങ്ങനെ എന്ന് നോക്കാം.

മുൻ യൂഗോസ്ലാവിയയിലെ ഏറ്റവും വലിയ രാജ്യമായിരുന്നു ഇന്നലെ സ്വിറ്റ്സര്‍ലാണ്ടിനെ നേരിട്ട സെര്‍ബിയ. 1991 മുതൽ 2001 വരെ പത്ത് വർഷത്തെ ആഭ്യന്തരയുദ്ധത്തിനു ശേഷം തല്‍സ്ഥിതിയിലേക്ക് തിരിച്ചു വന്ന രാജ്യമാണിത്‌. ഹാഫ് ടൈമില്‍ ഒരു ഗോളിന് മുന്നിട്ടു നിന്ന സെര്‍ബിയക്കെതിരെ ഇന്നലെ സ്വിറ്റ്സര്‍ലാണ്ടിനു വേണ്ടി ഗോളുകള്‍ നേടിയത് ഗ്രാനിത് ഷാക്കയും ഷെർദൻ ഷാഖിരിയുമാണ്. അഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് നാടുവിട്ട അല്‍ബേനിയന്‍ അഭയാര്‍ഥി കുടുംബങ്ങളാണ് രണ്ടു പേരുടെയും. സെര്‍യബിയുടെ കൊസോവന്‍ അധിനിവേശത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തത്തിനു ഷാക്കയുടെ പിതാവിനെ സെർബിയൻ പട്ടാളം അറസ്റ്റ് ചെയ്ത് മൂന്ന് വർഷത്തിലേറെ തടവിലിട്ട ചരിത്രവുമുണ്ട്‌. തുടർന്ന് ഷാഖ ജനിക്കുന്നതിന് മുമ്പ് തന്നെ കുടുംബം സ്വിറ്റ്സർലൻഡിലേക്ക് കുടിയേറി. ഷാഖയുടെ സഹോദരൻ ട്ടൌലന്റ്റ് ഷാഖ അൽബേനിയൻ ദേശീയ ടീമിന് വേണ്ടിയാണ് കളിക്കുന്നത്. കൂടാതെ ഷാഖിരി ഒരു കൊസൊവാർ അൽബേനിയനുമാണ്. തന്റെ ബൂട്ടിന്റെ ഹീലില്‍ കൊസോവന്‍ പതാക ആലേഖനം ചെയ്താണ് ഷാഖിരി ഈ ലോകകപ്പില്‍ കളിയ്ക്കാന്‍ ഇറങ്ങിയത്‌.

ഷാഖിരിയുടെ വിജയ ഗോള്‍ വന്നപ്പോള്‍ ഇവര്‍ രണ്ടു പേരും രണ്ട് കൈകളും ചേർത്തുവെച്ച് ചലിപ്പിച്ച് പക്ഷി പറക്കുന്നതിനെ സൂചിപ്പിച്ചാണ് ആഘോഷിച്ചത്. ഇത് അൽബേനിയയുടെ ദേശീയ പതാകയിലുള്ള ചിഹ്നമായ അല്‍ബേനിയന്‍ പരുന്തിനെ സൂചിപ്പിക്കുന്നതയിരുന്നു.

കൊസോവയുടെ അയല്‍ രാജ്യമാണ് അൽബേനിയ, എന്നാൽ തന്നെയും കൊസോവയിലുള്ളതിൽ 92 ശതമാനത്തിലേറെപ്പേരും അൽബേനിയൻ വംശജരാണ്. അൽബേനിയൻ പാരമ്പര്യമാണ് ഇവർ തുടരുന്നുത്. രീതികളും അൽബേനിയയുടേത് തന്നെ. കൊസോവർ- അൽബേനിയൻ വംശജർ ഇപ്പോഴും ഉപയോഗിക്കുന്നത് അൽബേനിയൻ പതാക തന്നെയാണ്.

സെർബിയയേയും സഖ്യ കക്ഷിയായ റഷ്യയും പിന്തുണയ്ക്കുന്ന ആരാധകര്‍ ഈ വര്‍ഷത്തെ ടൂര്‍ണമെന്റിനിടയില്‍ “Kosovo je srbija” എന്നാ മുദ്രാവാക്യം മുഴക്കിയിരുന്നു. കൊസൊവോ എന്നാല്‍ സെര്‍ബിയയാണ് എന്നാണ് ഇതിന്റെ അര്‍ത്ഥം.

2008 ൽ സെർബിയയിൽ നിന്നും കൊസോവോ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. എന്നാല്‍ സെര്‍ബിയ ഇത് വരെ കൊസോവോയുടെ സ്വാതന്ത്ര്യം അംഗീകരിച്ചിട്ടില്ല. മത്സരം 2-1 നു സ്വിറ്റ്സര്‍ലാന്‍ഡ് ജയിച്ചെങ്കിലും ഷാക്കിരിയുടെം, ഷാക്കയുടേം ആഹ്ലാദ പ്രകനതിലൂടെ കൊസോവോയും, അല്‍ബേനിയയുമാണ് ഏറ്റവും വലിയ വിജയം കരസ്ഥമാക്കിയത്. യുദ്ധത്തിലൂടെ തങ്ങളെ ജന്മനാട്ടിൽ നിന്ന് ഓടിച്ച സെർബിയക്കാരെ, കാൽപന്ത് യുദ്ധത്തിലൂടെ തിരിച്ചടിച്ചതിന്റെ സംതൃപ്തിയിലാണ് ഇരു രാജ്യങ്ങളും. സാഖയും ഷാഖിരിയും നടത്തിയ ആഘോഷപ്രകടനം വിവാദമായിട്ടുണ്ട്. ഫിഫ ചിലപ്പോൾ ഇരുവർക്കുമെതിരേ നടപടിയെടുക്കാന്‍ സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here