മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡിയോളയ്ക്ക് എതിരെ ആരോപണങ്ങളുമായി മുൻ സിറ്റി താരം യായ ടൂറെ

മാഞ്ചെസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡിയോളയുടെ ആഫ്രിക്കൻ വംശജരായ താരങ്ങളോടുള്ള മോശം സമീപനത്തെക്കുറിച്ചു വെളുപ്പെടുത്തലുമായി മുൻ മാഞ്ചസ്റ്റർ സിറ്റി താരം യായ ടൂറെ. ഐവറികോസ്റ്റ് താരമായ യായ ടൂറെ 8 വർഷത്തെ നീണ്ട മാഞ്ചസ്റ്റർ സിറ്റി കരിയറിന് ശേഷം ഈ സീസണിന്റെ അവസാനമാണ് നീലക്കുപ്പായം അഴിച്ചുവച്ചത്. 

 

“എന്തൊകൊണ്ടോ ഒരു അസൂയാലുവിനെപ്പോലെയാണ് അദ്ദേഹം എന്നോട് പെരുമാറുന്നതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരു പ്രതിയോഗിയോടെന്നപോലെയാണ് എന്നോട് പെരുമാറിയിരുന്നത്. ക്രൂരമായ പെരുമാറ്റമായിരുന്നു. എന്റെ നിറം ഇതിനൊരു കാരണമാണോ എന്ന് ഞാൻ സംശയിക്കുന്നു. ഈ വേർതിരിവിനെക്കുറിച്ചു ബാഴ്സയിലെ താരങ്ങളിൽ ചിലരും പറഞ്ഞിരുന്നു. പരിശീലകനായി ഇരുന്ന എല്ലായിടത്തും ആഫ്രിക്കൻ താരങ്ങളുമായി അദ്ദേഹത്തിന് പ്രശ്നങ്ങളുണ്ടായിരുന്നു എന്നത് പരിഗണിക്കുമ്പോൾ എന്റെ തോന്നൽ കഴമ്പുള്ളതായി എനിക്ക് തോന്നുന്നു” താരം പറഞ്ഞു. 

ടൂറെയുടെ ആരോപണത്തെക്കുറിച്ചു പ്രതികരിക്കാൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ഇതുവരെ തയാറായിട്ടില്ല. വിടവാങ്ങലിനു മുൻപായി സിറ്റി മാനേജ്മെന്റ് ടീമിന്റെ ഒരു പ്രാക്ടീസ് പിച്ചിന് ടൂറെയുടെ പേരിട്ടിരുന്നു. താരത്തിന്റെ ഫോട്ടോയുള്ള മൊസൈക് ഫലകം ട്രെയിനിങ് സെന്ററിൽ സ്ഥാപിക്കുകയും ചെയ്തിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here